നിങ്ങള്‍ കളിച്ചുനടന്ന പ്രായത്തില്‍ ഇവിടെ ഭക്രാനംഗല്‍ ഡാമുണ്ട്: കൗമാരക്കാരന്റെ രോഷം: വിഡിയോ

teenager-debate
SHARE

പ്രധാനമന്ത്രിയുടെ ചൗക്കീദാർ പ്രയോഗത്തെ നഖശിഖാന്തം എതിർത്ത് കൗമാരക്കാരൻ. ഒരു ഹിന്ദി ചാനലിന്റെ സംവാദത്തിനിയ്ക്കാണ് മോദിയുടെ ചൗക്കീദാർ പ്രചാരണത്തെ രോഷത്തോടെ എതിർത്തത്. രാജ്യത്തിനാവശ്യം കാവൽക്കാരനെയല്ല, കാര്യശേഷിയുള്ള പ്രധാനമന്ത്രിയാണെന്ന് കൗമാരക്കാരൻ പറയുന്നു.

വാക്കുകൾ ഇങ്ങനെ: ഒരു സമയത്ത് നിങ്ങൾ യുവാക്കളോട് പക്കുവട പാചകം ചെയ്യാൻ പറയുന്നു, മറ്റൊരു സമയത്ത് കാവൽക്കാരെക്കുറിച്ചും. രാജ്യത്തിനാവശ്യം കാവൽക്കാരനെയല്ല, കാര്യശേഷിയുള്ള പ്രധാനമന്ത്രിയെയാണ്. തന്റെ ഭരണത്തിന് മുമ്പ് ഇന്ത്യ പാമ്പാട്ടികളുടെ നാടാണെന്നാണ് മോദി വിമർശിച്ചത്. എന്നാൽ പ്രധാനമന്ത്രി ജനിക്കുമ്പോൾ തന്നെ ഇവിടെ ഹോമി ബാബ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യൂക്കേഷന്‍ നിർമിച്ചിട്ടുണ്ട്. അദ്ദേഹം ഗില്ലി ദണ്ട (കുട്ടിയും കോലും കളി പോലെ രണ്ട് വടി ഉപയോഗിച്ച് കളിക്കുന്ന കളി)കളിച്ചു നടക്കുന്ന സമയത്ത് ഇവിടെ ഭക്രാനംഗല്‍ അണക്കെട്ടുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് ഇവിടെ ഒന്നും ചെയ്തിട്ടില്ല എന്നുള്ള മോദിയുടെ അസത്യപ്രചാരണം അവസാനിപ്പിക്കണം–രോഷത്തോടെ കൗമാരക്കാരൻ പറഞ്ഞു.

കൗമാരക്കാരന്റെ രോഷപ്രകടനം ട്വിറ്ററിലടക്കം വൈറലായി.

MORE IN INDIA
SHOW MORE