ഗുജറാത്ത് മുൻമുഖ്യമന്ത്രിയുടെ ചൗക്കീദാർ ‘ചോർ ഹേ’; മോഷ്ടിച്ചത് അഞ്ച്‌ ലക്ഷം

gurath-ex-cm
SHARE

ഗുജറാത്ത് മുൻമുഖ്യമന്ത്രി ശങ്കർ സിംഗ് വാലയുടെ ചൗക്കീദാർ ശരിക്കും കള്ളൻ തന്നെയെന്ന് തെളിഞ്ഞു. മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നും കാവൽക്കാരനായ ശംഭു ഗൂർഖ മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളും. നാല് വർഷം മുമ്പാണ് ശംഭുവും ഭാര്യയും മന്ത്രിയുടെ വീട്ടിൽ ജോലിക്കാരായി എത്തുന്നത്. നേപ്പാളി സ്വദേശിയായ ശംഭു കാവൽ ജോലി നോക്കുമ്പോൾ ഭാര്യ വീട്ടുജോലികൾ ചെയ്തു. ഇവരുടെ രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ കുട്ടികളെ നേപ്പാളിലെ വിദ്യാലയത്തിൽ ചേർക്കണമെന്ന് പറഞ്ഞ് ഇരുവരും സ്ഥലം വിട്ടു. പോകുന്നതിന് മുമ്പ് മോഷണം നടത്തിയിരുന്നു. എന്നാൽ ഇത് ശങ്കർ സിംഗ് വാലയും കുടുംബവും അറിഞ്ഞില്ല. കഴിഞ്ഞ മാസം അവസാനം ഒരു വിവാഹത്തിനായി വഗേലയും കുടുംബവും പുറപ്പെടാനൊരുങ്ങിയപ്പോഴാണ് സേഫിലുണ്ടായിരുന്ന ആഭരണങ്ങൾ തിരഞ്ഞത്.  ഒന്നുപോലും ബാക്കിവെയ്ക്കാതെയാണ് ശംഭുവും ഭാര്യയും കടന്നുകളഞ്ഞത്.

ശംഭുവിനായിരുന്നു ആഭരണം സൂക്ഷിക്കുന്ന മുറിയുടെ കാവൽ. വീട്ടിലെ ജീവനക്കാരെയെല്ലാം ചോദ്യം ചെയ്തു. ശംഭുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെയാണ് ഗതികെട്ട് മുൻമുഖ്യമന്ത്രി പൊലീസിൽ കാവൽക്കാരനെതിരെ പരാതി നൽകിയത്.

MORE IN INDIA
SHOW MORE