മത്സരിക്കാൻ സീറ്റ് കിട്ടിയില്ല; എംഎൽഎ ഞരമ്പ് മുറിച്ചു; വിഡിയോ നേതാവിന് അയച്ചു

wrist-slitting
SHARE

ലോക്സഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎൽഎ ഞരമ്പ് മുറിച്ചു. ആ‍ന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകനായ എം സുനിൽകുമാർ ആണ് പാര്‍ട്ടി ടിക്കറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൈയുടെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. വിഡിയോ ഷൂട്ട് ചെയ്ത് പാര്‍ട്ടി നേതാവ് ജഗൻമോഹൻ റെഡ്ഡിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഉടൻ ആശുപത്രിയിലെത്തിക്കാനായതു കൊണ്ട് ഇയാൾ‍ രക്ഷപെടുകയായിരുന്നു.

5 മിനിറ്റുള്ള വിഡിയോയില്‍ സുനിൽകുമാർ കരഞ്ഞുകൊണ്ട് സംസാരിക്കുന്നതു കാണാം. ''ജഗൻസാർ, ഞാന്‍ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. പക്ഷേ, കഴിഞ്ഞ 5 വർഷം നിങ്ങളെ പിന്തുടർന്നിട്ടും എനിക്ക് മത്സരിക്കാൻ സീറ്റ് ലഭിച്ചില്ല എന്ന കാരണത്താല്‍ ഞാൻ ജീവിതമവസാനിപ്പിക്കുന്നു. മരിക്കുന്നതിനു മുൻപായി ഈ വിഡിയോ താങ്കൾക്കയക്കുന്നു'', വിഡിയോയില്‍ സുനിൽ പറയുന്നതിങ്ങനെ.

സുനിൽകുമാർ അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചു. ഭര്‍ത്താവിനെതിരെ പാർട്ടിയിക്കുള്ളിൽ തന്നെയുള്ള ചില പ്രവർത്തനങ്ങളിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് സുനിൽകുമാറിൻരെ ഭാര്യ പറയുന്നു. 

MORE IN INDIA
SHOW MORE