വൈഎസ്ആറിന്റെ പുലിവെന്തുലയിൽ നിന്നും ജഗൻമോഹൻ ജനവിധി തേടും

ysr-jagan-mohan-reddy
SHARE

ആന്ധ്രയില്‍ ലോക്സഭയിലേക്കും നിയമസഭയിലേക്കുമുള്ള  സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡി പുലിവെന്തുലയില്‍ നിന്ന് വീണ്ടും ജനവിധി തേടും.

ആന്ധ്രിയില്‍ അധികാരത്തിലെത്തുന്നതിനൊപ്പം ലോക്സഭയിലേക്കുളള ഇരുപത്തിയഞ്ച് സീറ്റില്‍ ഇരുപതിലധികം നേടാനുള്ള പരിശ്രമത്തില്‍ കൂടിയാണ് ജഗന്‍ മോഹന്‍ റെഡ്ഡി. 175 നിയമസഭ സീറ്റിലേക്കും മുഴുവന്‍ ലോക്സഭാ സീറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്‍തൂക്കം നേടിയിരിക്കുകയാണ് വൈ.എസ്.ആര്‍.കോണ്‍ഗ്രസ്. വൈ.എസ്.രാജശേഖര റെഡ്ഡി കാലങ്ങളായി ജയിച്ചിരുന്ന കടപ്പ ജില്ലയിലെ പുലിവെന്തുലയില്‍ നിന്നാണ് ജഗന്‍ രണ്ടാമതും ജനവിധി തേടുന്നത്. 

എഴുപത്തി അയ്യായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജഗന്‍ കഴിഞ്ഞ തവണ ജയിച്ചുകയറിയത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എം.പി സ്ഥാനം രാജിവച്ച വൈ.എസ്.അവിനാശ് റെഡ്ഡി കടപ്പയില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിക്കും. നെല്ലൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച എ.പ്രഭാകര്‍ റെഡ്ഢി ടിഡിപി ബന്ധം ഉപേക്ഷിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നെല്ലൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ആകെയുള്ള അറുപത്തിയാറില്‍ നാല്‍പത്തിനാല് സിറ്റിങ് എം.എല്‍.എമാര്‍ക്കും ടിക്കറ്റ് നല്‍കി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് എം.എല്‍.എ എം.സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

MORE IN INDIA
SHOW MORE