അച്ഛനെ മരണത്തിൽ നിന്ന് തളളിമാറ്റി സ്വയം മരണം ഏറ്റുവാങ്ങി മകൻ; കണ്ണീർകാഴ്ച

siraj-kahan-mumabi-accident
SHARE

മുംബൈയില്‍ കഴിഞ്ഞ ദിവസം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനിലെ ഹിമാലയ നടപ്പാലം തകർന്നുണ്ടായ അപകടത്തിൽ ആറ് പേരാണ് മരിച്ചത്. മുപ്പത്തിയാറിലേറേ പേർക്ക് ഗുരുതരമായ പരുക്കേറ്റു.  ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തിയായിരുന്നു രക്ഷാപ്രവർത്തനം. മുംബൈ അപടകടത്തിൽ കണ്ണീരോ‍ർമ്മയാകുകയാണ് സാഹിദ് ഖാന്‍ എന്ന 32 കാരൻ. അപകടം സംഭവിക്കാന്‍ പോകുന്നെന്ന് മനസിലാക്കിയ സാഹിദ് ഖാന്‍ തന്റെ മുന്‍പിലുണ്ടായിരുന്ന പിതാവ് സിറാജിനെ തള്ളിമാറ്റുകയായിരുന്നു. മകന്‍ കൃത്യസമയത്ത് തള്ളിമാറ്റിയതോടെ സിറാജ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. നടപ്പാലത്തിന്റെ സിമന്റ് തൂണുകൾ തകർന്നു വീണായിരുന്നു സാഹിദ് ഖാന്റെ ദാരുണ മരണം. 

സാഹിദ് തളളിമാറ്റിയിരുന്നില്ലായിരുന്നെങ്കിൽ സിറാജ് മരിക്കുമായിരുന്നു. തകര്‍ന്നുവീണ സ്ലാബുകള്‍ സിറാജിന് തൊട്ടരികിലാണ് വീണത്. തലനാരിഴ്യ്ക്കാണ് സിറാജ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.– സംഭവത്തിന് ദൃക്സാക്ഷിയായ അയൽക്കാരൻ പറയുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ െവളിച്ചം നഷ്ടപ്പെട്ടു– സാഹിദന്റെ ബന്ധു വിലപിക്കുന്നു.

സാഹിദിന് ആറും എട്ടുമാസം പ്രായമുളള കുട്ടിയുണ്ട്. 40 വർഷങ്ങൾക്കു മുൻപ് പ്രയാഗ്‌രാജിൽ നിന്നാണ് സാഹിദിന്റെ പിതാവ് സിറാജ് മുംബൈയിലേക്കെത്തിയത് റെയിൽവേ സ്റ്റേഷനു സമീപം ചെറിയ കട നടത്തിയായിരുന്നു ഉപജീവനം നടത്തിയിരുന്നത്. നിരവധി പേരാണ് സാഹിദിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച ചത്രപതി ശിവജി മഹാരാജ് ടെര്‍മിനലും ബിടി ലെയ്‌നും ബന്ധിപ്പിക്കുന്ന ഓവര്‍ ബ്രിഡ്ജാണ് തകര്‍ന്നു വീണത്. റെയില്‍വേ അധികൃതർക്കെതിരെയും മുനിസിപ്പല്‍ കോർപറേഷനെതിരേയും പോലീസ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം മുംബൈയില്‍ മൂന്ന് നടപ്പാലമാണ് തകർന്നത്.

MORE IN INDIA
SHOW MORE