മധുരയില്‍ കളംപിടിക്കാൻ എസ്.വെങ്കടേശൻ; ഇക്കുറി ചെങ്കൊടി പാറുമോ?

venkideshan-cpm
SHARE

യുവ തമിഴ് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ എസ്.വെങ്കടേശനാണ് മധുരയില്‍ സിപിഎം സ്ഥാനാര്‍ഥി. പുരോഗമന നിലപാടുകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍, ഒന്നര പതിറ്റാണ്ടിന് ശേഷം മധുര തിരിച്ചുപിടിക്കുമെന്ന വിശ്വസത്തിലാണ് സിപിഎം.

1999ലും 2004ലും ചെങ്കൊടി പാറിയ മണ്ഡലമാണ് മധുര. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും തമിഴ്നാട്ടില്‍ സിപിഎമ്മിന് സ്വാധീനമുള്ള ഇടം. അവിടെ യുവത്വത്തിന്‍റെ പ്രസരിപ്പുമായാണ് എസ്.വെങ്കടേശന്‍ എന്ന യുവ എഴുത്തുകാരന്‍ പോരാട്ടത്തിനിറങ്ങുന്നത്. 

പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ ഇരുപത്തിയൊമ്പത് വര്‍ഷമായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. മധുരയുടെ ചരിത്രം പറഞ്ഞ കാവല്‍ കോട്ടം എന്ന നോവലിലൂടെ 2011ലാണ് വെങ്കടേശനെ സാഹത്യ അക്കാദമി പുരസ്കാരം തേടിയെത്തിയത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.