നാഗ്പൂരിൽ കടുത്ത മൽസരം; പഠോളെയെ തുറുപ്പ്ചീട്ടാക്കി കോൺഗ്രസ്

nanapatole
SHARE

ആർഎസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന മഹാരാഷ്ട്ര നാഗ്പുരിൽ ഇത്തവണ പോരാട്ടംകടുക്കും. നിതിൻ ഗഡ്കരിക്കെതിരെ മുൻ ബിജെപി എംപി നാനാ പഠോളെയെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസിൻറെ ആദ്യസ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ച ഏറ്റവുംകരുത്തനും നാനാ പഠോളെയാണ്.

ബിജെപിയിലേക്ക് അടിയൊഴുക്ക് വർധിക്കുമോയെന്ന ആശങ്കയിലും, കരുത്തരായവർക്കെതിരെ, മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻസിപി സഖ്യത്തിൻറെ നീക്കം. രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായ നാഗ്പുര്‍ തിരിച്ചുപിടിക്കാൻ ഇത്തവണ കോൺഗ്രസ് ദൗത്യംഏൽപിച്ചിരിക്കുന്നത് നാനാ പഠോളെയെന്ന മുന്‍ ബിജെപി എംപിയെ. 2014ൽ ഭണ്ഡാര-ഗോണ്ടിയ മണ്ഡലത്തിൽനിന്ന് ബിജെപി ടിക്കറ്റില്‍ മൽസരിച്ച പഠോളെ, എൻസിപിനേതാവ് പ്രഭുൽപട്ടേലിനെ തറപറ്റിച്ചത് ഒന്നരലക്ഷംവോട്ടുകൾക്കാണ്. 

പക്ഷെ പിന്നീട്, എംപിസ്ഥാനവും, പാർട്ടി അംഗത്വവും രാജിവച്ച് പഴയ തട്ടകമായ കോൺഗ്രസിലെത്തുകയായിരുന്നു. ഗഡ്കരിക്കെതിരെ, പഠോളെയുടെ വിജയമുറപ്പാണെന്നാണ് കോൺഗ്രസിൻറെ ആത്മവിശ്വാസം. നിലവിൽ അഞ്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് ബാക്കിയുള്ളവരുടെ പട്ടിക ഉടൻപുറത്തിറക്കി പ്രചാരണത്തിൽ മുൻപിലെത്താനാണ് ശ്രമം. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.