'ആ പെൺകുട്ടിയുടെ കരച്ചിൽ കാതുകളിൽ വന്നടിക്കുന്നു'; ഹൃദയ വേദനയോടെ കമൽ ഹാസന്‍

kamal-hassan-15-03
SHARE

പൊള്ളാച്ചി കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കരച്ചിൽ കേട്ട നിമിഷം മുതൽ ഹൃദയം വേദനിക്കുന്നുവെന്ന് കമൽഹാസൻ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വിഡിയോ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമൽഹാസന്റെ വിഡിയോ. 

'ആ പെൺകുട്ടിയുടെ കരച്ചിൽ കേട്ട നിമിഷം തൊട്ട് ഹൃദയം വേദനിക്കുകയാണ്. കണ്ണടയ്ക്കുമ്പോഴെല്ലാം ആ ശബ്ദം കാതുകളിൽ വന്നടിക്കുന്നു. ആരാണ് ആ വിഡിയോ റിലീസ് ചെയ്തത്? അവർക്കെങ്ങനെ അതിന് കഴിഞ്ഞു?'–കമൽ ചോദിക്കുന്നു. 

കൂട്ടബലാത്സംഗക്കേസിൽ പ്രതികളായവർക്ക് നൽകാൻ പോകുന്ന ശിക്ഷാവിധികളെക്കുറിച്ചും കമൽ വിഡിയോയിൽ ചോദിക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കുന്നതോടെ ഈ കേസ് അവസാനിക്കരുതെന്നും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്ന ഏതൊരാൾക്കും ഇതൊരു പാഠമായിരിക്കണമെന്നും കമൽ പറഞ്ഞു. 

പൊള്ളാച്ചി കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ പ്രണയം നടിച്ച് വഞ്ചിച്ച് ലൈംഗികമായി ഉപയോഗിച്ച സംഘത്തെ കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. നൂറോളം പെൺകുട്ടികളെ സംഘം കെണിയിൽ വീഴ്ത്തിയെന്നാണ് പൊലീസ് നൽകിയ വിവരം. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.