വനിതകള്‍ക്ക് 50 ശതമാനം സീറ്റ്; ചരിത്ര പ്രഖ്യാപനവുമായി നാം തമിഴര്‍ കക്ഷി

thamil
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വനിതകള്‍ക്ക് അമ്പത് ശതമാനം സീറ്റെന്ന ചിരിത്ര പ്രഖ്യാപനവുമായി നാം തമിഴര്‍ കക്ഷി. പുതുച്ചേരി ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല്‍പ്പതു സീറ്റുകളില്‍ ഇരുപതിടത്തും വനിതകളെ സ്ഥാനാര്‍ഥികളാക്കും. മറ്റെല്ലാവരും സമത്വം വാക്കുകളില്‍ മാത്രമൊതുക്കുകയാണെന്നും നാം തമിഴര്‍ കക്ഷി കണ്‍വീനര്‍ സീമാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

തീവ്ര തമിഴ് വാദം മുന്നോട്ട് വച്ച് തമിഴ്നാട്ടില്‍ ചുവടുറപ്പിക്കുന്ന പാര്‍ട്ടിയാണ് നാം തമിഴര്‍ കക്ഷി. നടനും സംവിധായകനുമായ സീമാന്‍ നയിക്കുന്ന പാര്‍ട്ടിയില്‍ യുവാക്കളാണ് ഏറെയും. ആരുമായും സഖ്യമില്ല.   വനിതകള്‍ക്ക് അര്‍ഹമായ പ്രാധാന്യം. ചരിത്ര തീരുമാനവുമായാണ് നാം തമിഴര്‍ കക്ഷി ഇത്തവണ  തിര‍ഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. 

അണ്ണാ ഡിഎംകെ–ബിജെപി സഖ്യം പണക്കൊഴുപ്പിന്‍റെ കൂട്ടുകെട്ടാണ്. രാഹുലും മോദിയുമല്ലവേണ്ടത്, പ്രാദേശിക കക്ഷികള്‍ കൂടിയാലോചിച്ച് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന സാഹചര്യമുണ്ടാകണം. തമിഴ്നാട്ടില്‍ ഉടന്‍ അധികാരത്തിലെത്തുകയല്ല തന്‍റെ ലക്ഷ്യമെന്നും സീമാന്‍ നിലപാട് വ്യക്തമാക്കി.

ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ, മുഖ്യമന്ത്രി കസേര സ്വപ്നം കാണുകയാണ് കമല്‍ഹാസനും രജനീകാന്തുമെന്നും സീമാന്‍ ആരോപിച്ചു.

MORE IN INDIA
SHOW MORE