7 ലക്ഷം സ്ത്രീധനം തികഞ്ഞില്ല; ആദ്യ രാത്രിയിൽ നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു

bride-representational-image
SHARE

സ്ത്രീധനം കൊടുത്ത തുക കുറഞ്ഞുവെന്ന് ആരോപിച്ച് ആദ്യ രാത്രിയിൽ നവവധുവിനെ വരനും സഹോദരീ ഭർത്താവും ചേർന്നു കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. മാർച്ച് ആറാം തീയതിയാണ് 26 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്നേ ദിവസം വരനും സഹോദരീ ഭര്‍ത്താവും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്ത്രീധനമായി നൽകിയ ഏഴു ലക്ഷം കുറവാണെന്ന് ആരോപിച്ചായിരുന്നു ക്രൂരത. മുറിയുടെ വാതിൽ പുറത്തു നിന്ന് അടച്ച്കുടുംബാഗംങ്ങൾ വരനും സഹോദരീഭർത്താവിനും ഒത്താശ ചെയ്തതായും യുവതി ആരോപിക്കുന്നു. ആക്രമണത്തിന് ശേഷം രക്തസ്രാവം ഉണ്ടായ യുവതിയെ പിറ്റേദിവസം രാവിലെയാണ് ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.