ചന്ദ്രബാബു നായിഡു ഏഴാം തവണയും കുപ്പത്ത്; സ്ഥാനാർഥി പട്ടിക പുറത്ത്

INDIA-POLITICS
SHARE

ആന്ധ്രപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് തെലുങ്ക് ദേശം പാര്‍ട്ടി. ആകെയുള്ള നൂറ്റി എഴുപത്തിയഞ്ചില്‍ നൂറ്റമ്പത് സീറ്റിലധികം നേടി വീണ്ടും അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു പറഞ്ഞു. ലോകസ്ഭാ സ്ഥാനാര്‍ഥികളുടെ പട്ടികയും ഉടന്‍ പുറത്തിറക്കും. 

ലോക്സഭയിലേക്കും നിയമസഭിയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ നിയമസഭയിലേക്കുള്ള 126 സ്ഥാനാര്‍ഥികളെയാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചിറ്റൂരിലെ കുപ്പം മണ്ഡലത്തില്‍ നിന്ന് ഏഴാം തവണയും ജനവിധി തേടും. മകന്‍ ലോകേഷ് മംഗളഗിരിയില്‍ നിന്നും നടന്‍ നന്ദമുരി ബാലകൃഷ്ണ ഹിന്ദുപൂരില്‍ നിന്നും മത്സരിക്കും. നിലവില്‍ മന്ത്രിസഭയിലുള്ള ഇരുപത്തിനാലില്‍ പതിനെട്ട് പേര്‍ക്കും ആദ്യഘട്ടത്തില്‍ ടിക്കറ്റ് ലഭിച്ചു. ഓരോ മണ്ഡലങ്ങളിലും സര്‍വെ നടത്തി വിജയസാധ്യതയുള്ളവരെ കണ്ടെത്തുകയായിരുന്നെന്നാണ് ടിഡിപിയുടെ അവകാശവാദം.

പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുടെ അവസാന ഘട്ടത്തിലാണ്. തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയും രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കും.

MORE IN INDIA
SHOW MORE