ആന്ധ്രയിൽ മുളക് കൃഷി പ്രതിസന്ധിയിൽ

chilli-farm
SHARE

ആന്ധ്രയിലെ പ്രധാന വിളയായ മുളക് കൃഷി പ്രതിസന്ധി നേരിടുകയാണ്. വില കുറഞ്ഞതും സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കാത്തതുമാണ് കര്‍ഷകരെ തളര്‍ത്തിയത്. 

പരന്നുകിടക്കുന്ന മുളകുപാടം കാഴ്ചയില്‍ മനോഹരമാണ്. എരിവും നിറവുമെല്ലാം കൂടുതലുണ്ട് ഗുണ്ടൂര്‍ മുളകിന്.  പക്ഷേ അതിന്‍റെ ഗുണമൊന്നും നട്ട് നനച്ച് വളര്‍ത്തുന്ന കര്‍ഷകന് കിട്ടില്ല. ആന്ധ്രയിലെ കാര്‍ഷിക മേഖല പൊതുവെ പ്രതിസന്ധി നേരിടുന്നുണ്ട്. അക്കൂട്ടത്തില്‍ മുളക് കര്‍ഷകര്‍ക്ക് നഷ്ടം ഇത്തിരി കൂടുതലാണ്. ജുലൈ–ഓഗസ്റ്റ് മാസങ്ങളില്‍ വിത്തിട്ടാല്‍ മാര്‍ച്ച്–ഏപ്രില്‍ മാസങ്ങളില്‍ വിളവെടുക്കാം. അതിനിടെ മഴ കനത്താല്‍ കൃഷി നശിക്കും. ഒരേക്കറില്‍ ലഭിക്കുന്ന വിളവിന്‍റെ അളവില്‍ വലിയ കുറവുണ്ടാകും. മാര്‍ക്കറ്റിലെത്തിച്ചാല്‍ വിലയില്ല. വിത്തിന് വില കൂടുതലും. കൂലിയും കൊടുക്കേണ്ടതുണ്ട്.  അതുകൊണ്ടാണ് സര്‍ക്കാര്‍ സഹായം അത്യാവശ്യമാണെന്ന് കര്‍ഷകര്‍ പറയുന്നത്.

പലതും മാറി മാറി കൃഷി ചെയ്ത് രക്ഷപ്പെടാനാകുമോ എന്ന പരീക്ഷണങ്ങളിലാണ് പല കര്‍ഷകരും. വരുന്ന തിരഞ്ഞെടുപ്പില്‍ ഇതെല്ലാം പ്രതിഫലിക്കുമെന്ന മുന്നറിയിപ്പും ചിലര്‍ നല്‍കുന്നു.

MORE IN INDIA
SHOW MORE