പ്രളയകാലത്ത് വഞ്ചിച്ചു; ബിജെപിയെ കേരളത്തിലേക്ക് കടത്തരുത്: ആഞ്ഞടിച്ച് അഖിലേഷ്

flood-akhilesh-bjp-13
SHARE

പ്രളയകാലത്ത് കേരളത്തെ വഞ്ചിച്ചവരാണ് ബിജെപിയെന്നും ജനങ്ങൾ അത് തിരിച്ചറിയണമെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കേരളത്തെ വഞ്ചിക്കുകയെന്നാൽ ഇന്ത്യയെ വഞ്ചിച്ചുവെന്നാണെന്നും അഖിലേഷ് പറഞ്ഞു. 

'കേരളത്തിലേക്ക് കടക്കാൻ ബിജെപിയെ അനുവദിക്കരുത്. പ്രളയമുണ്ടായപ്പോൾ, ജനങ്ങളുടെ ജീവനും സ്വത്തും വാഹനങ്ങളുമൊക്കെ നഷ്ടമായപ്പോൾ കാർഷിക വിളകളും വളർത്തുമൃഗങ്ങളും നശിച്ചപ്പോൾ വീടുകൾ തകർന്നടിഞ്ഞപ്പോൾ ബിജെപി നിങ്ങൾക്ക് എന്ത് സഹായമാണ് നൽകിയത്? ഒരു സഹായവും അവർ ചെയ്തിരുന്നില്ല. കേരളത്തെ ബിജെപി വഞ്ചിച്ചു'-അഖിലേഷ് പറഞ്ഞു. 

എസ്പി–ബിഎസ്പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നത് നല്ല കാര്യമാണ്. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിന് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും അഖിലേഷ് പറഞ്ഞു. 

'തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും മത്സരിക്കാതെ വിട്ടുനിൽക്കാൻ പോകുന്നില്ല. സമാജ്‌വാദി പാർട്ടി, ബിഎസ്പി, രാഷ്ട്രീയ ലോക്ദൾ, പ്രാദേശിക സംഘടനകൾ എല്ലാവരും മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിന് രണ്ടു സീറ്റുകൾ വിട്ടുകൊടുത്തത് പോെല രണ്ട് സീറ്റുകളിൽ അവരും വിട്ടുവീഴ്ച ചെയ്യുന്നുണ്ടെന്നാണ് അറിഞ്ഞത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.