യൂട്യൂബ് വിഡിയോ കണ്ട് പ്രസവിക്കാൻ ശ്രമിച്ചു; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

lady-death
SHARE

യൂട്യൂബിൽ പ്രസവ വിഡിയോ കണ്ട് ഡോക്ടർമാരുടെ സഹായമില്ലാതെ സ്വയം പ്രസവിക്കാൻ ശ്രമിച്ച യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബിലന്ദ്പൂരിലാണ് സംഭവം. അവിവാഹിതയായ യുവതിയാണ് മരിച്ചത്. 

മത്സരപ്പരീക്ഷക്കു തയ്യാറെുക്കുന്നതിനായി ബിലന്ദ്പൂരിൽ മുറി വാടകക്കെടുത്താണ് യുവതി താമസിച്ചിരുന്നത്. റൂമിൽ നിന്നും പുറത്തേക്ക് രക്തമൊഴുകുന്നതു കണ്ട് അടുത്ത മുറികളിലുണ്ടായിരുന്നവരാണ് ആദ്യം ഓടിയെത്തിയത്. വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെയും കുഞ്ഞിനെയുമാണ് കണ്ടത്. 

സംഭവത്തെക്കുറിച്ച് വീട്ടുകാരുടെ ഭാഗത്തു നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും യുവതിയുമായി പ്രണയത്തിലായിരുന്ന ചെറുപ്പക്കാരെക്കുറിച്ച് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.