‘വര്‍ഗീയ’ ആക്രമണം കനത്തു; 8 മില്യണ്‍ കടന്ന് പരസ്യം; എഫ്ബി ഫോളോവേഴ്സിലും കുതിപ്പ്

surf-exel-add-new
SHARE

ഒരുകൂട്ടം വര്‍ഗീയവാദികളുടെ ആക്രമണങ്ങളില്‍ ഉലയാതെ സർഫ് എക്സല്‍ പരസ്യം. വിവാദം തുണച്ചതോടെ പരസ്യം വൈറലായി. ഇപ്പോൾ യൂട്യൂബിൽ 8 മില്യൻ വ്യൂസ് ആണ് പരസ്യത്തിന് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്‍റെ എണ്ണത്തിലും വമ്പൻ കുതിപ്പുണ്ടായി.

പരസ്യം പുറത്തിറങ്ങിയതോടെ ലക്ഷ്യമിട്ടതിലും വലിയ പ്രചാരണമാണ് അലക്കുപൊടിയായ സര്‍ഫ് എക്സലിന് ലഭിച്ചത്. കമ്പനിയുടെ പുതിയ പരസ്യത്തിനെതിരെ വർഗീയവാദികൾ രംഗത്തെത്തിയതോടെയാണ് ഇൗ പരസ്യവിഡിയോ വൈറലായത്. എന്നാൽ ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ച് ചിലർ രംഗത്തെതിയതോടെ പരസ്യം വിവാദമാത്. #BoycottSurfExcel എന്ന ഹാഷ്ടാഗിലാണ് സൈബര്‍ ആക്രമണം.

ഹോളി ആഘോഷങ്ങൾക്കിടയിൽ സൈക്കിളിലെത്തുന്ന പെൺകുട്ടിയെ ആ പ്രദേശത്തുള്ള കുട്ടികൾ നിറങ്ങൾ വാരിയെറിയുന്നു. കൂട്ടുകാരുടെ പക്കലുള്ള എല്ലാ നിറങ്ങളും തീർന്നശേഷം കൂട്ടുകാരനായ മുസ്​ലിം സുഹൃത്തിനെ പെണ്‍കുട്ടി പുറത്തിറങ്ങിവരാൻ വിളിക്കുകയും െചയ്യുന്നു. വെള്ള വസ്ത്രമിട്ടുവരുന്ന സുഹൃത്തിനെ ൈസക്കിളിന്റെ പിന്നിലിരുത്തി നിസ്കരിക്കാനായി പള്ളിയിൽ എത്തിച്ച് മടങ്ങുന്നു. ഇതാണ് പരസ്യത്തിന്റെ കഥ.

എന്നാൽ പരസ്യം പുറത്തുവന്നതോടെ ഒരുകൂട്ടം ആളുകൾ സംഭവം വിവാദമാക്കി. പരസ്യവും ഉൽപ്പന്നവും ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ചിലർ ക്യാംപെയിനും ആരംഭിച്ചു. എന്നാൽ കമ്പനിക്കും പരസ്യത്തിനും ശക്തമായ പിന്തുണയുമായി വലിയൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

MORE IN INDIA
SHOW MORE