ഒഡീഷയിൽ പരിചിത മുഖങ്ങളെ മൽസരിപ്പിക്കാനൊരുങ്ങി ബി.ജെ.പി

odisarr
SHARE

ഒഡീഷയിൽ ടെലിവിഷൻ ചർച്ചകളിലെ പരിചിത മുഖങ്ങളെ മൽസരിപ്പിക്കാനൊരുങ്ങി ബി.ജെ.പി. ലോക്സഭയോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജു ജനാതാദളിനെ പൂർണമായും പൂട്ടാനാണ് ശ്രമം. അതേസമയം, അന്തിമ ചർച്ചകൾ പൂർത്തിയാക്കി കോൺഗ്രസ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. 

മുഖ്യമന്ത്രി നവീൻ പട്നായിക്കിന് കൂച്ചുവിലങ്ങിടാൻ ദേശീയ പാർട്ടികൾ കുറയേറെക്കാലമായി പരിശ്രമത്തിലാണ്. വിവിധ പ്രാദേശിക പാർട്ടികളുമായി സഖ്യനീക്കങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ബിജു ജനതാദളിന്റെ ഭരണത്തുടർച്ചാ സാധ്യതകളെ തകർക്കാൻ പോന്നവയല്ല. ഈ ഘട്ടത്തിലാണ് ടെലിവിഷൻ ചർച്ചകളിലെ പ്രമുഖ മുഖങ്ങളെയിറക്കാനുള്ള ബിജെപി നീക്കം. ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയിൽ ദേശീയ ശ്രദ്ധയുള്ള പാർട്ടി വക്താവിനെ തന്നെ ബി ജെ പി  മത്സരത്തിനിറക്കിയേക്കും. ഒരുഘട്ടത്തിൽ പ്രധാനമന്ത്രിയുടെ പേര് തന്നെഉയർന്ന് കേട്ടിരുന്നുവെങ്കിലും അദ്ദേഹം എത്തില്ലെന്ന് വ്യക്തമായ സാഹര്യത്തിലാണ് മണ്ഡലം പിടിക്കാനുള്ള പുതിയ നീക്കം. മറ്റ് സീറ്റുകളിലും പ്രമുഖരെ രംഗത്തിറക്കും. അതേസമയംകോൺഗ്രസ് സ്ഥാനാർഥികളുടെ അന്തിമ പട്ടിക ഉടൻ ഹൈക്കമാൻഡിന് സമർപ്പിക്കുമെന്ന് സംസ്ഥാന സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ വി.ഡി സതീശൻ പറഞ്ഞു. 

വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ തീരുമാനം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലും സ്വാധീനം ചെലുത്തുമെന്നാണ് സൂചന. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.