‘ചലഞ്ച് ഫോർ ചെയിഞ്ച്’; വൈറലാകുന്ന ചിത്രങ്ങൾ; ഏറ്റെടുത്ത് യുവാക്കള്‍

challenge-for-change
SHARE

ചില ചെറിയ മുന്നേറ്റങ്ങൾ വലിയ കാര്യങ്ങൾക്ക് ഇട വരുത്താറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ പിന്തുണ ലഭിക്കുന്നത് ‘ചലഞ്ച് ഫോർ ചെയിഞ്ച്’ എന്ന ഹാഷ്ടാഗിനാണ്. അന്താരാഷ്ട്രതലത്തിലും ഇൗ ഹാഷ്ടാഗും ചിത്രങ്ങളും ഏറെ ചർച്ചയായി കഴിഞ്ഞു. മാലിന്യപ്രശ്നത്തിന് പരിഹാരവും പരിസരശുചീകരണവുമാണ് ഇതിന്റെ ലക്ഷ്യം. ഇൗ ചലഞ്ച് കേരളത്തിലും ഒട്ടേറെ യുവാക്കളാണ് എറ്റെടുത്തിരിക്കുന്നത്.

മാലിന്യം നിറഞ്ഞ ഒരു സ്ഥത്തെ മാറ്റി എടുക്കുന്നതാണ് ചലഞ്ച്. മാലിന്യം നിക്ഷേപിക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലത്ത് അല്ലാതെ തോന്നിയപോലെ വലിച്ചെറുന്ന സ്വഭാവത്തെ കൂടി പരിഹസിക്കുകയാണ് ഇൗ ചലഞ്ചിലൂടെ. മാലിന്യം നിറഞ്ഞ സ്ഥലത്തെത്തി അദ്യം ഒരു ചിത്രമെടുക്കുകയും. ആ സ്ഥലത്തെ മാലിന്യം ശേഖരിച്ച് പ്രദേശം വ്യത്തിയാക്കിയ ശേഷം ഒരു ചിത്രം കൂടി എടുത്ത് പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ചിന്റെ രീതി. ഇതിലൂടെ വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം കൃത്യസ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യുന്നതോടെ ചലഞ്ച് പൂർത്തിയാകും. സോഷ്യൽ മീഡിയയിലൂടെ വലിയ പിന്തുണയാണ് ഇൗ നീക്കത്തിന് ലഭിക്കുന്നത്.

MORE IN INDIA
SHOW MORE