‘മസൂദിന് ബോംബുണ്ടാക്കാന്‍‌ അറിയില്ല; വിട്ടത് രാഷ്ട്രീയ തീരുമാനം’; ദോവൽ അന്ന് പറഞ്ഞു: വിവാദം

doval-azhar-12-03
SHARE

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിച്ച് കാണ്ഡഹാറിലെത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശനം നിരവധി ചർച്ചകൾക്കാണ് തുടക്കമിട്ടത്. അതിനിടെ മസൂദിനെക്കുറിച്ച് അജിത് ദോവൽ പണ്ട് ഒരഭിമുഖത്തിൽ പറഞ്ഞതും ഇപ്പോൾ ചർച്ചയാവുകയാണ്. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയാണ് അഭിമുഖത്തിന്റെ വിശദാംശങ്ങൾ ട്വീറ്റ് ചെയ്തത്. 

''ഞാൻ നിരവധി ഭീകരരെ കണ്ടിട്ടുണ്ട്. ജീവനോടെയും അല്ലാതെയും. മസൂദ് അസറിന് ഒരു ബോംബ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല. അയാൾ വെടിവെക്കുന്നതിൽ വിദഗ്ധനുമല്ല. മസൂദ് അസറിനെ വിട്ടയച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നു"-ദോവൽ ആ അഭിമുഖത്തിൽ പറയുന്നതിങ്ങനെ. 

മസൂദുൾപ്പെടെയുള്ള ഭീകരരെ വിട്ടയച്ചതുകൊണ്ട് വലിയ പരാജയമൊന്നും സംഭവിച്ചിട്ടില്ലെന്നും അന്ന് ദോവൽ പറഞ്ഞു. മസൂദിനെ വിട്ടയച്ചതിന് ശേഷമാണ് ഏഴ് വർഷമായി മുടങ്ങിയ തിരഞ്ഞെടുപ്പുകൾ കശ്മീരിൽ നടക്കാൻ തുടങ്ങിയത്. കശ്മീരിൽ വലിയ തോതിൽ രാഷ്ട്രീയ പ്രവർത്തനങ്ങളും ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളും തുടങ്ങി. മസൂദിനെ മോചിപ്പിച്ച ശേഷം കശ്മീരിൽ ടൂറിസം വലിയ തോതിൽ 
ശതമാനം വളർച്ച നേടിയെന്നും ദോവൽ അന്ന് പറഞ്ഞിട്ടുണ്ട്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.