'ശബരിമല' ഇടപെടൽ വോട്ടിനല്ല; സാഹചര്യങ്ങൾ മോദിക്ക് അനുകൂലം: തമിഴസൈ

Tamilisai
SHARE

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ–ബിജെപി സഖ്യം വന്‍ വിജയം നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദര്‍ രാജന്‍. ഇരു പാര്‍ട്ടികളും മികച്ച സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജനവികാരത്തിനൊപ്പം നില്‍ക്കുന്നതിനാണ് താന്‍ ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തതെന്നും തമിഴസൈ മനോരമ ന്യൂസിനോട് പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിടുക. മോദിക്ക് അനുകൂലമാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം. അണ്ണാഡിഎംകെ നേതൃത്വവുമായി നിലവില്‍ നല്ല സൗഹൃദമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷ വ്യക്തമാക്കി. ബിജെപി നേതൃത്വമല്ല, അണ്ണാ ഡിഎംകെ നേതൃത്വം തന്നെയാണ് തമിഴ്നാട്ടിലെ പ്രചാരണ മുഖം. ശബരിമല വിഷയത്തിലിടപെട്ടത് വോട്ടിന് വേണ്ടിയല്ല. തമിഴ്നാട്ടില്‍ ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ തമിഴസൈ സൗന്ദര്‍രാജനാകാനാണ് സാധ്യത.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.