വോട്ടിങ് യന്ത്രത്തില്‍ ഇക്കുറി സ്ഥാനാര്‍ഥികളുടെ ചിത്രവും; വോട്ടുകുത്താന്‍ അറിയേണ്ടത്

voting-machine
SHARE

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 90 കോടി. പതിനെട്ടും പത്തൊന്‍പതും വയസുള്ള വോട്ടര്‍മാര്‍ 1.5 കോടി പേരുണ്ട്. പത്തുലക്ഷം പോളിങ് ബൂത്തുകള്‍ ഉണ്ടാകും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് സംവിധാനം ഉപയോഗിക്കും. ഒരു ലോക്സഭാ മണ്ഡലത്തിലെ ഓരോ നിയമസഭാമണ്ഡലത്തില്‍ വീതം വോട്ടു രസീതുകള്‍ എണ്ണും. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകും.  സമൂഹമാധ്യമങ്ങളിലെ പരസ്യച്ചെലവ് തിരഞ്ഞെടുപ്പുചെലവായി കണക്കാക്കുമെന്നും  പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ മാത്രം ഉപയോഗിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ്  അടുത്തമാസം 11 മുതല്‍ മേയ് 19 വരെ ഏഴുഘട്ടങ്ങളായാണ് നടക്കുക. മേയ് 23 നാണ് വോട്ടെണ്ണല്‍.  കേരളത്തില്‍ അടുത്തമാസം 23 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രില്‍ 11,  ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മേയ് ആറ്, മേയ് 12, മേയ് 19 എന്നിവയാണ് വോട്ടെടുപ്പ് തീയതികള്‍.  20 സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക.  ജമ്മു കശ്മീരില്‍  അഞ്ചുഘട്ടമായിട്ടും ബിഹാറില്‍ ഏഴുഘട്ടമായിട്ടും തിരഞ്ഞെടുപ്പ് നടക്കും. രാജ്യത്ത്  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് നിയമസഭ തിരഞ്ഞെടുപ്പുകളും നടക്കും. 

ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ്  എന്നീ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ്.  ലോക്സഭാ തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ചാകും നിയമസഭ തിരഞ്ഞെടുപ്പും. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വൈകുമെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയത്.

MORE IN INDIA
SHOW MORE