എന്റെ വാക്ക് കുറിച്ച് വെച്ചോളൂ; വോട്ടെടുപ്പിന് മുൻപ് പുൽവാമ ആവർത്തിക്കും: രാജ് താക്കറെ

raj-thackeray-pulwama-10-03
SHARE

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് പുൽവാമ ഭീകരാക്രമണത്തിന് സമാനമായി മറ്റൊരു ആക്രമണം കൂടി നടക്കാൻ സാധ്യതയുണ്ടെന്ന് എംഎൻഎസ് നേതാവ് രാജ് താക്കറെ. തിരഞ്ഞെടുപ്പിൽ വിജയിക്കാനും യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുെട ശ്രദ്ധ തിരിച്ചുവിടാനുമാണ് ഇതെന്നും രാജ് താക്കറെ പറഞ്ഞു. 

മഹാരാഷ്ട്ര നവനിർമാണസേനയുടെ പതിമൂന്നാമത് വാർഷികാഘോഷ വേളയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ് താക്കറെ. തന്റെ വാക്കുൾ ഓർത്തുവെച്ചുകൊള്ളാനും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചായിരുന്നു രാജ് താക്കറെയും പ്രസംഗം. ''ഫെബ്രുവരി 26ന് ബാലക്കോട്ട് വ്യോമാക്രമണത്തിന് റാഫേൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ കനത്ത പ്രഹരം നൽകാൻ കഴിയുമായിരുന്നുവെന്ന പ്രസ്താവന ജവാന്മാരെ അപമാനിക്കുന്നതാണ്. പുൽവാമ ആക്രമണത്തിന് മുൻപ് ഇന്റലിജൻസ് ഏജൻസികൾ നൽകിയ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. 

''ബാലക്കോട്ട് ആക്രമണത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നുവെങ്കിൽ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ തിരിച്ചയക്കുമായിരുന്നില്ല. കള്ളം പറയുന്നതിന് പരിധികളുണ്ട്. തിരഞ്ഞെടുപ്പ് ജയിക്കുന്നതിനാണ് ഈ കള്ളങ്ങള്‍. 

''40 ജവാന്മാർ പുല്‍വാമയിൽ രക്തസാക്ഷികളായി. എന്നിട്ടും നമ്മൾ ചോദ്യം ചോദിക്കരുത് എന്നാണോ? ഡിസംബറിൽ അജിത് ദോവൽ പാക്കിസ്ഥാനിൽ അദ്ദേഹത്തിന്റെ പദവി വഹിക്കുന്ന ആളുമായി ബാങ്കോക്കിൽ ചർച്ച നടത്തി. ആ ചർച്ചയിൽ എന്താണ് സംഭവിച്ചതെന്ന് ആരാണ് പറയുക? ബാലക്കോട്ട് ആക്രമണത്തിൽ 250 ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടന്ന് പറയാൻ വ്യോമാക്രമണത്തിൽ പങ്കെടുത്ത പൈലറ്റുകളിൽ ഒരാളാണോ അമിത് ഷായെന്നും താക്കറെ ചോദിച്ചു. 

''2015 ഡിസംബറിൽ മോദി നവാസ് ഷെരീഫിനെ സന്ദർശിച്ച് അദ്ദേഹത്തിന് കേക്ക് നൽകിയിരുന്നു. ഇത് കഴിഞ്ഞ് ഏഴ് ദിവസങ്ങൾക്ക് ശേഷം പഠാൻകോട്ട് ആക്രമണമുണ്ടായി. ആ സമയത്ത് മൂന്ന് മാസത്തിനുള്ളിൽ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്നും രാജ് താക്കറെ പറഞ്ഞു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.