അണ്ണാഡിഎംകെയുമായി സഖ്യം; തമിഴ്നാട്ടിൽ ബിജെപി വലിയ പ്രതീക്ഷയിൽ

Tamilnadu-politics
SHARE

ബി ജെ പിക്ക് ചുവടുറപ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുളള സംസ്ഥാനമായാണ് തമിഴ്നാട് കരുതപ്പെടുന്നത്. എന്നാലിത്തവണ അണ്ണാ ഡി എം കെ യുമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പെട്ടതോടെ ബി ജെ പി വലിയ പ്രതീക്ഷയിലാണ്. പ്രതീക്ഷക്കൊത്തുയരാനുളള ഒരു അണ്ണാ ഡി എം കെ എം എല്‍ എയുടെ ശ്രമം വൈറലായി.

ഗോ ബാക്ക് മോദി ഹാഷ് ടാഗ് നവമാധ്യമങ്ങളിലെ ട്രെന്‍ഡിങ് ചാര്‍ട്ടുകളെ ചൂടുപിടിപ്പിച്ചിട്ട് അധികദിവസമായില്ല. തമിഴ്നാട്ടില്‍ ബിജെപി പച്ച പിടിക്കില്ലെന്ന തരത്തിലുളള പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടി കൊടുക്കാനുളള ശ്രമമാണ് സഖ്യകക്ഷിയായ എ ഐ ഡി എം കെ യുടെ എം എല്‍ എ രാജേന്ദ്ര ബാലാജി നടത്തിയത്. 

തെറ്റൊന്നും പറഞ്ഞില്ല... അമ്മയില്ല, അത് കൊണ്ട് മോദിയെന്ന ഡാഡിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തീരുമാനിക്കുന്നുവെന്നേ വിവാദനായകനായ ശിവകാശി എം എല്‍ എ രാജേന്ദ്ര ബാലാജി പറഞ്ഞുളളൂ.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.