പുൽവാമ ആക്രമണത്തെക്കുറിച്ച് ചോദ്യം; വികാരാധീനനായി കരഞ്ഞ് യോഗി; വിഡിയോ

yogi-adityanath-pulwama-23
SHARE

പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണുതുടച്ച് വികരാധീനനായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരാക്രമണത്തിനെതിരെ മോദി സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ചായിരുന്നു ചോജ്യം. ലഖ്നൗവിൽ എഞ്ചിനിയറിങ് വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച യുവാ കേ മൻ കി ബാത് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി. 

''പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൻകീഴിൽ ഭീകരവാദം തുടച്ചുനീക്കപ്പെടും. ഭീകരവാദം അതിന്റെ അന്ത്യഘട്ടത്തിലെത്തിയിരിക്കുകയാണ്. വൈകാതെ മോദി സർക്കാർ ഇതിനൊരു അവസാനം കണ്ടെത്തും''- യോഗി പറഞ്ഞു. 

യോഗിയുടെ മറുപടിയെ വിദ്യാർഥികൾ കയ്യടികളോടെയാണ് സ്വീകരിച്ചത്. അടുത്ത ചോദ്യത്തിന് മുൻപ് യോഗി കണ്ണുതുടച്ചു. 

പുൽവാമയിൽ ആക്രമണം നടന്ന് മണിക്കൂറിനുള്ളിൽ അതിന് കാരണക്കാരായ ഭീകരരെ ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയ കാര്യവും യോ​ഗി ചൂണ്ടിക്കാണിച്ചു. പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജമ്മു കാശ്മീർ സ്വദേശികളായ രണ്ട് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തിരുന്നു.

MORE IN INDIA
SHOW MORE