കിസാൻ സഭയുടെ ലോങ് മാർച്ച്‌ തുടരുന്നു; അനുനയനീക്കങ്ങൾ തുടർന്ന് സർക്കാർ

maha
SHARE

മഹാരാഷ്ട്രയിൽ കിസാൻ സഭയുടെ ലോങ് മാർച്ച്‌ തുടരുന്നു. നാസിക്കിൽനിന്ന് ആരംഭിച്ച മാർച്ച് അവസാനിപ്പിക്കാന്‍ സമവായത്തിനായി സർക്കാർ തീവ്രശ്രമം നടത്തുകയാണ്. ആവശ്യങ്ങൾ അംഗീകരിച്ചാൽ മുംബൈയിൽ എത്തുംമുൻപ് സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കിസാൻസഭ അധ്യക്ഷൻ അശോക് ദാവ്‌ലെ മനോരമ ന്യുസിനോട് പറഞ്ഞു. 

ഒരുദിവസത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം, ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാസിക്കിൽനിന്നു ലോങ് മാർച്ചിന് തുടക്കമായത്. പൊലീസ് നടപടികൾമൂലവും, സർക്കാരിന്റെ അനുനയ നീക്കങ്ങളും കാരണമാണ് നിചയിച്ചതിൽനിന്നു ഒരുദിവസം താമസിച്ചത്. അതേസമയം, മാർച്ച്‌ മുംബൈയിൽ എത്തുംമുൻപ് സമവായത്തിലൂടെ പ്രതിഷേധം അവസാനിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. മന്ത്രി ഗിരീഷ് മഹാജനെയാണ് ഇതിന് നിയോഗിച്ചിട്ടുള്ളത്. സർക്കാർ ഉറപ്പുകളുമായി കിസാൻ സഭയുടെ മാർച്ചിൽ എത്തുമെന്നും, തീരുമാനം പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. സമവായത്തിന് സാധ്യതയുണ്ടെന്ന തരത്തിലാണ് കിസാൻ സഭ നേതാക്കളുടെ പ്രതികരണം. ആവശ്യങ്ങൾ അംഗീകരിച്ചാൽ മുംബൈയിൽ എത്തുംമുൻപ് മാർച്ച്‌ അവസാനിപ്പിക്കാൻ തയ്യാറാണെന്ന് AIKS അധ്യക്ഷൻ അശോക് ദാവ്‌ലെ മനോരമ ന്യുസിനോട് പറഞ്ഞു. 

സ്വാമിനാഥൻ കമ്മീഷൻ റിപ്പോര്ട്ട് നടപ്പാക്കുക, കാർഷിക കടം മുഴുവൻ എഴുതിത്തള്ളുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് കിസാൻ സഭ മുന്നോട്ട് വയ്ക്കുന്നത്. 

MORE IN INDIA
SHOW MORE