മൂർച്ച കൂട്ടി; കച്ച മുറുക്കി; നവമാധ്യമങ്ങളിൽ കണ്ണെറിഞ്ഞ് കോൺഗ്രസ്; വാർ റൂം സജ്ജം

rahul-gandhi-congress-1
SHARE

പ്രചാരണത്തിന്റെ പരമ്പരാഗതരീതികള്‍ മാറിമറിഞ്ഞിട്ട് കാലം കുറെയായി. പ്രചാരണവും പ്രചാരണമുദ്രാവാക്യങ്ങളും ഏറെക്കുറെ, ഡിസൈന്‍ ചെയ്യപ്പെടുകയാണിന്ന്. പ്രമുഖപാര്‍ട്ടികള്‍ക്ക് വേണ്ടി ഈ ജോലിചെയ്യുന്നത് പ്രഫഷണല്‍ പിആര്‍ ഏജന്‍സികളാണ്. രാജ്യത്തെ പ്രമുഖ പിആര്‍ ഏജന്‍സികളാണ് ഇത്തവണ കോണ്‍ഗ്രസിന്റെ വാര്‍ റൂമിലും 

പ്രചാരണതന്ത്രങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരം മുതല്‍ നമുക്കിടയിലേക്ക് പൂര്‍ണതോതില്‍ അവരൊരുക്കുന്ന പ്രചാരണരൂപങ്ങള്‍ എത്തിത്തുടങ്ങും.

പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാനുള്ള ചർച്ചകൾ ഒക്ടോബർ മുതൽ ആരംഭിച്ചതാണ്. ലിയോ ബർണറ്റ്, നിക്സൺ, എഫ്.സി.ബി-ഉൾക്ക, പെർസെപ്പ്റ്റ് അടക്കമുള്ള വൻകിട പിആര്‍, പരസ്യ ഏജൻസികൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ എന്താവണമെന്നത് സംബന്ധിച്ച പദ്ധതി കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പിൽ പലകു‌‌‌റി അവതരിപ്പിച്ചുക്കഴിഞ്ഞു. ഇവയിൽ പല ഏജൻസികളും പാർട്ടിയുമായിച്ചേർന്ന് മുൻകാലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. എ.കെ ആന്റണി അധ്യക്ഷനായ തിരഞ്ഞെടുപ്പ് കോർ കമ്മറ്റിക്കു മുമ്പിൽ ഒരുമാസം മുമ്പ് ഏജൻസികൾ അവതരണം പൂർത്തിയാക്കിയതാണ്. പ്രചാരണ സമിതി, സംസ്ഥാന പ്രചാരണ സമിതി അധ്യക്ഷൻമാർ എന്നിവരുമായി ഇന്നലെ ആയിരുന്നു കൂടിക്കാഴ്ച. 

ആദ്യമായി പോളിങ് ബൂത്തിലെത്തുന്ന 10 കോടിയിലധികം വോട്ടർമാരും 2014ൽ വോട്ട് ചെയ്ത 9 കോടിയോളം വരുന്ന വോട്ടര്‍മാരെയും ആകർഷിക്കുകയാണ് പ്രഥമലക്ഷ്യം. 2014ല്‍ ബിജെപി മുന്നേറ്റത്തിന് വൻഊർജം പകർന്ന സമൂഹമാധ്യമങ്ങളിൽ തന്നെയാണ് കോൺഗ്രസിന്റെയും കണ്ണ്. ഹിന്ദി ഹൃദയ ഭൂമിയിൽ പാർട്ടിയുടെ തിരിച്ചുവരവിന് കളമൊരുക്കിയ പ്രചാരണതന്ത്രങ്ങൾ ആയുധമാക്കാനാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷന്റെ നേതൃത്വത്തിൽ ഉടന്‍തന്നെ അന്തിമരൂപരേഖയ്ക്ക് അംഗീകാരം നല്‍കുമെന്നാണ് വിവരം. 

MORE IN INDIA
SHOW MORE