സ്റ്റെര്‍ലെറ്റ് പ്ലാന്‍റ് തുറക്കാന്‍ സുപ്രീംകോടതിയുടെ അനുമതിയില്ല; ഹരിത ട്രൈബ്യൂണലിന് വിമർശനം

sterlite-copper-1
SHARE

തൂത്തുക്കുടിയിലെ വിവാദ സ്റ്റെര്‍ലെറ്റ് പ്ലാന്‍റ് തുറക്കാന്‍ സുപ്രീംകോടതിയുടെ അനുമതിയില്ല. പ്രവര്‍ത്തനാനുമതി നല്‍കിയ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മേയില്‍ നടന്ന പ്രക്ഷോഭത്തില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

സ്റ്റെര്‍ലെറ്റ് പ്ലാന്‍റ് തുറക്കാന്‍ അനുമതി നല്‍കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് പരിസ്ഥിതി മലിനീകരണ നിയന്ത്രണബോര്‍ഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്നാടിന്‍റെ എതിര്‍പ്പിനെ ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് കണക്കിലെടുത്തു. അധികാരപരിധിയും കടന്നാണ് ഹരിത ട്രൈബ്യൂണല്‍ പ്രവര്‍ത്തിച്ചതെന്ന് കോടതി കണ്ടെത്തി. 

സ്റ്റെര്‍ലെറ്റ് പ്ലാന്‍റ് വന്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നു എന്നായിരുന്നു തമിഴ്നാടിന്‍റെ വാദം. പൊതുസമൂഹത്തില്‍ നിന്നുണ്ടാകുന്ന രൂക്ഷമായ പ്രതിഷേധവും ചൂണ്ടിക്കാട്ടി. കോടതി മുന്നോട്ടുവയ്ക്കുന്ന ഏത് വ്യവസ്ഥയും അനുസരിക്കാമെന്നും പ്ലാന്‍റ് തുറക്കാന്‍ അനുമതി നല്‍കണമെന്നും വേദാന്ത കമ്പനി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. എന്നാല്‍, പ്ലാന്‍റ് തുറക്കാന്‍ അനുമതി തേടി വേദാന്ത കമ്പനിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

MORE IN INDIA
SHOW MORE