കല്യാണച്ചെറുക്കനായി കാത്തിരുന്ന വീട്ടിലേക്ക് ചേതനയറ്റ് മേജർ; കണ്ണീർ

chitresh
SHARE

കല്യാണച്ചെറുക്കനായി 28ന് നെഹ്റു കോളനിയിലെ വീട്ടിലേക്കു വന്നുകയറേണ്ടതായിരുന്നു മേജർ ചിത്രേഷ് സിങ് ബിഷ്ട്. വിവാഹം  മാർച്ച് 7നും. എന്നാൽ, കല്യാണവീട്ടിലേക്ക് കശ്മീരിൽനിന്ന് ശനിയാഴ്ച വൈകിട്ടാണ് അപ്രതീക്ഷിതമായി ദുഃഖവാർത്ത എത്തിയത്. രജൗറിയിലെ നൗഷേര സെക്ടറിൽ, ഭീകരർ സ്ഥാപിച്ച കുഴിബോംബ് നിർവീര്യമാക്കുന്നതിനിടെയാണു ചിത്രേഷ് സിങ് ബിഷ്ട് (31) വീരമൃത്യു വരിച്ചത്.

ചിത്രേഷിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടു കുഴിബോംബുകളിൽ ആദ്യത്തേതു നിർവീര്യമാക്കിയെങ്കിലും രണ്ടാമത്തേതു പൊട്ടിത്തെറിക്കുകയായിരുന്നു.  വിവാഹത്തിനായി അവധിയെടുത്ത് 28ന് എത്തുമെന്ന് അറിയിച്ചിരുന്നു.

പിതാവ് എസ്.എസ്. ബിഷ്ട് മുൻ പൊലീസ് ഉദ്യോഗസ്ഥനാണ്. അൽമോറ ജില്ലയിലെ റാണികേതിൽ നിന്നുള്ള കുടുംബം ഡെറാഡൂണിലാണു താമസിക്കുന്നത്.  സൈനിക വിമാനത്തിൽ ഇന്നലെ എത്തിച്ച മൃതദേഹം ഡെറാഡൂണിലെ മിലിട്ടറി ആശുപത്രിയിൽ‌. സംസ്കാരം ഇന്ന്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്, ഗവർണർ ബേബി റാണി മൗര്യ എന്നിവർ അനുശോചിച്ചു. 

MORE IN INDIA
SHOW MORE