ആദ്യം ജവാന്‍മാർക്ക് സല്യൂട്ട്; പിന്നെ യാത്ര; മമ്മൂട്ടിയുടെ ആദരം; വിഡിയോ

mamootty-pulwama-yatra
SHARE

കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച ധീരജവാൻമാർക്ക് ആദരമർപ്പിച്ച് മമ്മൂട്ടി. തെലുങ്കുചിത്രം ‌യാത്രയുടെ വിജയാഘോഷച്ചടങ്ങിനിടെയാണ് അദ്ദേഹം ധീരജവാൻമാരെ സ്മരിച്ചത്. യാത്രയെക്കുറിച്ച് സംസാരിക്കുന്നതിനു മുൻപ് പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരെ സ്മരിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. പിന്നീടാണ് സിനിമയെക്കുറിച്ച് സംസാരിച്ചത്. 

ജവാൻമാര്‍‌ക്ക് ആദരമർപ്പിച്ച് ഒരു മിനിറ്റുനേരം മൗനപ്രാർ‌ത്ഥന നടത്തിയാണ് ആഘോഷചടങ്ങുകൾ ആരംഭിച്ചത്. ജയ് ജവാൻ എന്ന മുദ്രാവാക്യവിളിയും ഉയർന്നു. 

ഫെബ്രുവരി 14ന് വൈകീട്ടോടെയാണ് പുൽവാമയില്‍ ഭീകരാക്രമണമുണ്ടായത്.  78 വാഹനങ്ങളുൾപ്പെട്ട വ്യൂഹത്തിനുനേരം ജയ്ഷെ ഭീകരൻ സ്ഫോടകവസ്തു നിറച്ച എസ്‌യുവി ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേർ സഞ്ചരിച്ച ബസിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. ജയ്ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

MORE IN INDIA
SHOW MORE