സാരിക്കു 10 രൂപ ! മാളിൽ വൻതിരക്ക്, നിരവധി പേർക്ക് പരുക്ക്; വിഡിയോ

sari-stampede
SHARE

ഓഫറെന്നു കേട്ടാൽ കണ്ണുംപൂട്ടി കടകളിലേക്കു ഓടുന്നവരാണ് മിക്കവരും. എന്നാൽ ഹൈദരാബാദിലെ ഒരു മാളിൽ സാരിയ്ക്കു വൻ വിലക്കുറവ് കേട്ട് കുതിച്ചെത്തിവർക്കു പക്ഷെ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. 

ഒരു സാരിയ്ക്കു വെറും പത്തു രൂപയെന്നായിരുന്നു വാഗ്ദാനം. ഹൈദരാബാദിലെ സിദ്ദിപേട്ടിലെ സിഎംആർ എന്ന മാളിലായിരുന്നു സ്വപ്നതുല്യമായ ഓഫർ. കേട്ടപാതി സ്ത്രീകളുടേയും പെൺകുട്ടികളുടേയും പ്രവാഹമായിരുന്നു പിന്നെ കണ്ടത്. തിരക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ ആൾക്കൂട്ടം കടക്കാർ പ്രതീക്ഷിച്ചിരുന്നില്ല. കാര്യമായ മുൻകരുതലുകൾ എടുക്കാനും സാധിച്ചില്ല. 

അനിയന്ത്രിതമായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്കേറ്റു. പലരുടേയും കൈവശമുള്ള സാധനങ്ങൾ നഷ്ടമായി. തന്റെ അഞ്ച് പവന്റെ മാലയും 6000 രൂപയും നഷ്ടമായെന്ന പരാതിയുമായി ഒരു സ്ത്രീ രംഗത്തെത്തി. കടയിലും നാശനഷ്ടങ്ങളുണ്ടായി. പിന്നീട് പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. 

MORE IN INDIA
SHOW MORE