ആ മരണത്തിനു പകരം വീട്ടുമെന്ന് അസ്‍ഹർ അന്നു പറഞ്ഞു; ക്രൂരം: ഗുരുതര സുരക്ഷാവീഴ്ച

pulwama-masood-ashar
SHARE

പുൽവാമയിൽ ജയ്ഷ് ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, കശ്മീരിലെ സുരക്ഷാ സംവിധാനങ്ങളും ഭീകരരുടെ തന്ത്രങ്ങളും വിശദമായി വിലയിരുത്തി സുരക്ഷാ സേനകൾ. ഇന്റിലിജൻസ് വീഴ്ചയാണു ഭീകരാക്രമണത്തിൽ കലാശിച്ചതെന്ന വാദത്തിനൊപ്പം ഉയരുന്ന ഒരുപിടി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണു സിആർപിഎഫും കരസേനയും. 

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ ക്രൂര പ്രതികാരമായിട്ടാണ് പുൽവാമ ഭീകരാക്രമണത്തെ അധികൃതർ വിലയിരുത്തുന്നത്. 2017 നവംബറിൽ പുൽവാമയിൽ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അനന്തരവൻ റഷീദ് മസൂദ് സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരം വീട്ടും എന്ന് അന്ന് അസ്ഹർ പ്രഖ്യാപിച്ചിരുന്നതാണ്. ഈ മുന്നറിയിപ്പുണ്ടായിട്ടും ഇവിടെ പ്രത്യേകം സുരക്ഷാ നിരീക്ഷണമൊന്നും ഏർപ്പെടുത്തിയില്ല.

2018 ഒക്ടോബർ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവൻ ഉസ്മാൻ തൽഹ റഷീദിനെയും സിആർപിഎഫ് വധിച്ചു. പകരം വീട്ടും എന്ന് അന്നും അസ്ഹർ പ്രഖ്യാപിച്ചതാണ്.പകരംവീട്ടാനായി, അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ പരിശീലകനായിരുന്ന അബ്ദുൾ റഷീദ് ഗാസിയെ അസ്ഹർ ഇന്ത്യയിലേക്ക് അയച്ചു. ഇക്കാര്യം 2018 ഡിസംബറിൽ കശ്മീരിലെ എല്ലാ മാധ്യമങ്ങളിലും വാർത്തയായിരുന്നു. ഇയാളെ പിടികൂടാൻ കഴിയാത്തത് മറ്റൊരു വീഴ്ചയായി.ഗാസി മികച്ച പരിശീലകനാണ് എന്നു മാത്രമല്ല താലിബാൻ ശൈലിയയിലുള്ള ആക്രമണത്തിൽ വിദഗ്ദ്ധനുമാണ്. ഇപ്പോഴും ഗാസി പിടിയിലായിട്ടില്ല. 

പുൽവാമയിൽ ജയ്ഷ് ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, കശ്മീരിലെ സുരക്ഷാ സംവിധാനങ്ങളും ഭീകരരുടെ തന്ത്രങ്ങളും വിശദമായി വിലയിരുത്തി സുരക്ഷാ സേനകൾ. ഇന്റിലിജൻസ് വീഴ്ചയാണു ഭീകരാക്രമണത്തിൽ കലാശിച്ചതെന്ന വാദത്തിനൊപ്പം ഉയരുന്ന ഒരുപിടി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണു സിആർപിഎഫും കരസേനയും. 

രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയ പാതകളിലൊന്നാണു ജമ്മു– ശ്രീനഗർ പാത. 2547 സിആർപിഎഫ് ജവാൻമാരെ 78 വാഹനങ്ങളിൽ ഇതുവഴി കൊണ്ടുപോയപ്പോൾ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം പ്രസക്തം. സ്ഫോടകവസ്തു നിറച്ച വാഹനത്തിനു സിആർപിഎഫ് ബസിനെ നേർക്കുനേർ ഇടിക്കാൻ സാധിച്ചതു ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണു വിരൽചൂണ്ടുന്നത്. 

മുന്നിലും പിന്നിലുമായി ഏതാനും കിലോമീറ്ററുകൾ ഒഴിച്ചിട്ട് കനത്ത സുരക്ഷാ വലയത്തിലാണു സേനാ വാഹനവ്യൂഹം പതിവായി നീങ്ങുന്നത്.   മറ്റു വാഹനങ്ങൾ പൂർണമായി ഒഴിച്ചു നിർത്തിയ ശേഷം സരുക്ഷാ അകമ്പടിയോടെ നീങ്ങുന്ന സേനാ വ്യൂഹത്തിനു നേർക്ക് ഇടിച്ചുകയറ്റാൻ ഭീകരർക്ക് എളുപ്പം കഴിയില്ല. 

ആദിലിന് ഇത്രയധികം സ്ഫോടകവസ്തുക്കൾ എവിടെ നിന്നു ലഭിച്ചുവെന്നതിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. കശ്മീരിൽ സജീവമായ ഹിസ്ബുൽ മുജാഹിദീൻ, ലഷ്കറെ തയിബ എന്നീ ഭീകരസംഘടനകളുടെ സഹായം ആക്രമണം ആസൂത്രണം ചെയ്ത ജയ്ഷ് ഭീകരർക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന 350 കിലോ സ്ഫോടകവസ്തു തദ്ദേശീയമായി ഉണ്ടാക്കിയതാണെന്നാണു സേനയുടെ നിഗമനം. ക്വാറികളിൽ ഉപയോഗിക്കുന്ന വസ്തുക്കളും സ്ഫോടനത്തിന് ഉപയോഗിച്ചു. വനമേഖലയിലുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ, ഭീകരരെ പിന്തുണയ്ക്കുന്നവരുടെ വീടുകൾ എന്നിവിടങ്ങളിലാവാം അവ ഒളിപ്പിച്ചത്. 

പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് ഉപയോഗിച്ചത് അത്യുഗ്ര സ്ഫോടനശേഷിയുളള അറുപത് കിലോ ആര്‍.ഡി.എക്സെന്ന് സി.ആര്‍.പി.എഫ് അന്വേഷണത്തില്‍ കണ്ടെത്തി. ഭീകരന്‍ സഞ്ചരിച്ച വാഹനം കോണ്‍വോയ് വാഹനങ്ങളില്‍  ഇടിച്ച്  കയറ്റുകയായിരുന്നില്ല. സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിന് മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരന് വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴി‍ഞ്ഞുവെന്നതും സി.ആര്‍.പി.എഫ് അന്വേഷിക്കുന്നുണ്ട്.

സി.ആര്‍.പി.എഫ് നടത്തുന്ന അന്വേഷണത്തിലെ പ്രാഥമിക നിഗമനങ്ങള്‍ ഇങ്ങനെ. പരമാവധി ആള്‍നാശമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പ്രത്യേകമായി നിര്‍മിച്ച സ്ഫോടകശേഖരമാണ് ഭീകരാക്രമണത്തിന് ഉപയോഗിച്ചത്. ആഢംബരക്കാറില്‍ വിദഗ്ധമായി ആര്‍.ഡി.എക്സ് സ്ഫോടകവസ്തു ഘടിപ്പിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരന്‍ അദില്‍ അഹമദ് ദര്‍ ആഢംബരക്കാര്‍ കോണ്‍വോയ് വാഹനനിരയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നില്ല. 

സി.ആര്‍.പി.എഫ് വാഹനങ്ങള്‍ കടന്നുപോകുന്നതിന്‍റെ ഇടതുവശത്തു കൂടി കയറിവന്ന് പൊട്ടിച്ചിതറുകയായിരുന്നു. പുല്‍വാമയില്‍ സ്ഫോടനം നടന്നതിന്‍റെ പത്ത് കിലോമീറ്റര്‍ അകലെ താമസിച്ചിരുന്ന ചാവേർ ആദിലിന്‍റെ പക്കല്‍ ആര്‍.ഡി.എക്സ് എങ്ങനെയെത്തിയെന്നും ആരാണ് സഹായിച്ചതെന്നും സി.ആര്‍.പി.എഫ് അന്വേഷണം തുടങ്ങി. കോണ്‍വോയ് വാഹനം കടന്നുപോകുന്നതിന് മണിക്കൂറുകള്‍ മുന്‍പുതന്നെ ജമ്മു-ശ്രീനഗര്‍ ദേശീയപാത പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇതിനിടെ ഭീകരന്‍ എങ്ങനെ ദേശീയപാതയില്‍ കടന്നുകയറിയെന്ന ചോദ്യം അന്വേഷണഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്.

MORE IN INDIA
SHOW MORE