ധീരജവാൻമാർക്ക് ആദരമർപ്പിച്ച് മരക്കാർ അണിയറപ്രവര്‍ത്തകർ; ചിത്രങ്ങൾ

marakar-pulwama-tribute
SHARE

പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവൻ വെടിഞ്ഞ ധീരജവാന്‍മാർക്ക് ആദരമർപ്പിച്ച് മരക്കാർ സെറ്റ്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് മരക്കാറിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. അവിടെ വെച്ചു തന്നെയായിരുന്നു ജവാൻമാർക്ക് ആദരം. മോഹൻലാൽ അടക്കമുള്ള താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും ചിത്രങ്ങളില്‍ കാണാം. മോഹൻലാൽ നവമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 

സംഭവം നടന്നതിനു തൊട്ടുപിന്നാലെ ജവാൻമാരെ സ്മരിച്ചുകൊണ്ട് മോഹനൻലാൽ രംഗത്തു വന്നിരുന്നു. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോകുകയാണെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. 

ഫെബ്രുവരി 14ന് വൈകീട്ടോടെയാണ് പുൽവാമയില്‍ ഭീകരാക്രമണമുണ്ടായത്.  78 വാഹനങ്ങളുൾപ്പെട്ട വ്യൂഹത്തിനുനേരം ജയ്ഷെ ഭീകരൻ സ്ഫോടകവസ്തു നിറച്ച എസ്‌യുവി ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേർ സഞ്ചരിച്ച ബസിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. ജയ്ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

MORE IN INDIA
SHOW MORE