െഎടി നഗരത്തിന് ദൃശ്യവിരുന്നേകി കേരളത്തി‌ന്‍റെ തനത് കലാരൂപങ്ങൾ

bengaluru-betobemeet
SHARE

ബെംഗളൂരുവില്‍ നടന്ന കേരളടൂറിസം ബിടുബിമീറ്റില്‍ദൃശ്യവിരുന്നേകി കേരളത്തിന്‍റെ തനത് കലാരൂപങ്ങള്‍ .  കേരളനടനവും, കഥകളിയും തെയ്യവും, കളരിപ്പയറ്റും, മിഴാവും, ദൃശ്യതാളമെന്നപേരില്‍  ‍ആസ്വാദകര്‍ക്ക് മുന്നിലെത്തിച്ചത്. ചെറുതുരുത്തി കഥകളി സ്കൂളാണ്.   പ്രമോദ് പയ്യന്നൂര്‍ സംവിധാനം നിര്‍വഹിച്ച ദൃശ്യതാളത്തിന് കലാമണ്ഡലം ഗോപാലകൃഷ്ണണ്‍ നായരാണ് പരിശീലനം നല്‍കിയത്. 

ചടുലതാളത്തില്‍ മിഴാവ് കൊട്ടി നൃത്തനാട്യസംഗീത ശില്‍പത്തിന് തുടക്കമായി. കീബോര്‍ഡില്‍ താളം പിടിച്ച് ശീലിച്ച ഐ.ടി നഗരത്തിലെ ജനങ്ങള്‍ക്ക് മിഴാവിന്‍റെ താളം അത്ഭുതമായി. മനോഹരമായ ന‍ൃത്തച്ചുവടുകളുമായി പിന്നാലെയെത്തി കേരളനടനം. നവരസങ്ങള്‍ ആസ്വാദകരെ പരിചയപ്പെടുത്തി കേരളത്തിന്‍റെ തനത് കലാരൂപമായ കഥകളിയും അരങ്ങിലെത്തി. സഞ്ചാരികളെ കേരളത്തിലേയ്ക്ക് കഷണിച്ച് പച്ചയും മിനുക്കും നിറഞ്ഞാടി 

ആസ്വാദകരില്‍ ഭയവും ജി‍ജ്ഞാസയുമുണര്‍ത്തി വാളും പരിചയുമായി ചേകവന്‍മാരുമെത്തി. വേദിയില്‍ കളരിപ്പയറ്റിന്‍റെ അഭ്യാസമുറകള്‍ ഒടുവില്‍ ദേവപ്രീതിക്കായി തെയ്യവും ഒടുവില്‍ കഥകളിയും, കളരിപ്പയറ്റും, കേരളനടനവും, തെയ്യവും ഒന്നിച്ചെത്തി അരങ്ങുനിറഞ്ഞു. കേരളത്തനിമ വിളിച്ചോതുന്ന നവ്യമൂഹൂര്‍ത്തം.

MORE IN INDIA
SHOW MORE