ഇന്ന് കുഞ്ഞുങ്ങൾക്ക് ഞാൻ തന്നെ ഭക്ഷണം വിളമ്പും; ക്ഷമ പറഞ്ഞ് മോദി: വിഡിയോ

modi-vrindavan
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ആളെ കൂട്ടുകയാണ്. പരിപാടിയിൽ ഏറെ വൈകിയെത്തിയ മോദി അതിവേഗത്തിൽ പ്രസംഗം അവസാനിപ്പിച്ച് കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ എത്തുകയായിരുന്നു. ഈ കുഞ്ഞുങ്ങള്‍ക്ക്  ഭക്ഷണം ഇന്നു ഞാന്‍ തന്നെ വിളമ്പിക്കൊടുക്കും എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഉത്തർപ്രദേശിലെ വൃന്ദാവനിലായിരുന്നു ചടങ് സംഘടിപ്പിച്ചത്. 

നിരയായി വന്ന കുട്ടികള്‍ക്കു മുന്നില്‍ അവരില്‍ ഒരാളായി നില്‍ക്കുകയായിരുന്നു പ്രധാനമന്ത്രി.ഭക്ഷണം വച്ചിരിക്കുന്ന സ്ഥലത്തേക്ക് നീങ്ങിയ മോദി തന്റെ കൈ  കൊണ്ട് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി. ചിലരോടു കാര്യങ്ങള്‍ അന്വേഷിച്ചു. പിന്നീട് കുട്ടികള്‍ക്കടുത്തു ചെന്ന് ഓരോരുത്തരോടും സംസാരിച്ചു. കൂടുതല്‍ എന്തെങ്കിലും വേണോ എന്ന് ആരാഞ്ഞു. വീണ്ടും ഭക്ഷണം വിളമ്പി. സമയം 1.30 ആയി 12 മണിക്ക് തന്നെ കുട്ടികൾക്ക് ഭക്ഷണം നൽകണമായിരുന്നു. ഞാൻ വൈകിയതു കൊണ്ട് നിങ്ങളുടെ ഭക്ഷണവും വൈകി, ശരിയല്ലേ– മോദി കുട്ടികളോട് ചോദിച്ചു. 

ഭക്ഷണം കഴിക്കാനിരുന്ന ഒരു കുട്ടിയോട് താന്‍ വൈകിയതിന് മോദി ക്ഷമാപണം നടത്തുകയും ചെയ്തു. പ്രധാനമന്ത്രിക്ക് കൃത്യമായ മറുപടി നൽകിയ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ താരമാകുകയും െചയ്തു. ഞങ്ങള്‍ രാവിലെ ഭക്ഷണം കഴിച്ചിട്ടാണ് വന്നത്  എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. മോദി വൈകിയെത്തിയത് സാരമില്ലെന്ന് മറ്റു കുട്ടികളും പ്രതികരിച്ചു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.