തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്ക് തടയിടാൻ ഫേസ്ബുക്ക്

fb
SHARE

നവമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളും വ്യാജവാര്‍ത്തകളും ജനാഭിപ്രായത്തെ സ്വാധീനിക്കുന്ന കാലമാണിത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അത്തരം വ്യാജവാർത്തകൾക്ക് തടയിടാൻ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു. ഫേസ്ബുക്ക് പോസ്റ്റുകളിലെ വസ്തുതകള്‍ പരിശോധിക്കുന്നതിനായി പുതിയ സംവിധാനം ഉടൻ നിലവിൽവരും.

'ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യപിച്ചു'. വോട്ടെടുപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയവയുടെ തീയതി സഹിതം, തിരഞ്ഞെടുപ്പ് കമ്മീഷൻറെപേരില്‍ ഇങ്ങനെയൊരു വ്യാജവാർത്ത ഇപ്പോഴുംപ്രചരിക്കുന്നുണ്ട്, ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ നൂറായിരം നുണകളുടെ ഫാക്ടറിയായി നമ്മുടെ സമൂഹമാധ്യമങ്ങൾ അനുദിനംമാറുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വ്യാജൻമാരുടെ എണ്ണവുംകൂടും. ചിലർ കള്ളമെന്ന് അറിഞ്ഞുകൊണ്ടും, മറ്റുചിലർ കള്ളം-സത്യമെന്ന് തെറ്റിധരിച്ചും വ്യാജനെ ഷെയറടിക്കും, പ്രോൽസാഹിപ്പിക്കും.എന്നാൽ, അത്തരക്കാർ ഇനി സൂക്ഷിക്കുക. 

വ്യാജൻമാരെ കുടുക്കാനാണ് ഫേസ്ബുക്കിൻറെ പ്ലാൻ. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്ക് തടയിടാൻ വസ്തുതാ-പരിശോധന സംവിധാനമാണ് ഉടൻ നിലവിൽവരിക. മാധ്യമസ്ഥാപനങ്ങളെ അടക്കം, യോജിപ്പിച്ചുകൊണ്ട് നിരീക്ഷണശൃഖലയാണ് ഫേസ്ബുക്കിൻറെ ലക്ഷ്യം. വ്യാജപ്രചാരണത്തിന് പിടിക്കപ്പെടുന്നവർക്കെതിരെ നിയമനടപടിയും പിന്നാലെയുണ്ടാകും. അതിനാൽ, സമൂഹമാധ്യമങ്ങൾ കൈകാര്യംചെയ്യുന്നവർ അൽപംസൂക്ഷിക്കണമെന്ന് സാരം.

MORE IN INDIA
SHOW MORE