അത് പക്ഷിയുമല്ല, വിമാനവുമല്ല; പൊളിഞ്ഞത് റെയില്‍വെ മന്ത്രിയുടെ പച്ചക്കള്ളം

piyush-goyal-11-02
SHARE

തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഭരണനേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ സാധാരണയാണ്. അത്തരമൊരു അവകാശവാദത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കുകയാണ് ക്രോസ് ചെക്കില്‍

കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഈ മാസം 10ന് ഒരു വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. അതിവേഗത്തില്‍ പാഞ്ഞുവരുന്ന ഒരു ട്രെയിനാണ് വീഡിയോയില്‍.

കൂടെ ഇങ്ങനെ ഒരു കുറിപ്പും. ഇതൊരു പക്ഷിയാണ്. ഇതൊരു വിമാനമാണ്.  ഇന്ത്യയുടെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിന്‍ കാണൂ. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണിത് നിര്‍മിച്ചത് എന്നും അദ്ദേഹം കുറിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് അടക്കം അനേകം പേര്‍ ഈ സന്ദേശവും വീഡിയോയും  ഷെയര്‍ ചെയ്തു. 

സത്യത്തില്‍ റയില്‍വേ മന്ത്രി പറയുന്ന പോലെ ഒരു ട്രെയിന്‍ നമ്മുടെ രാജ്യത്തുണ്ടോ?

റയില്‍ മെയില്‍ എന്ന യൂ ട്യൂബ് ചാനലില്‍ ഡിസംബര്‍ 20ന് വന്ന വീഡിയോ ആണിത്. അതില്‍ നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത്  സ്പീഡ് കൂട്ടി എഡിറ്റ് ചെയ്താണ് മന്ത്രിയുടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യഥാര്‍ഥ സ്പീഡിന്‍റെ രണ്ടിരട്ടി വേഗം എഡിറ്റിങ്ങിലൂടെ നേടിയിട്ടുണ്ട്. ഹരിയാനയിലെ അസൗട്ടി റയില്‍വേ സ്റ്റേഷനില്‍ ആണിത് ചിത്രീകരിച്ചിരിക്കുന്നത്. 

യൂ ട്യൂബ്് ചാനലിന്‍റെ ഉടമസ്ഥര്‍ മന്ത്രിയുടെ പോസ്റ്റിനെതിരെ രംഗത്തു വന്നിട്ടുണ്ട്. അതിനാല്‍ റയില്‍വേ മന്ത്രി പോസ്റ്റ് ചെയ്തത്. പക്ഷിയുമല്ല . വിമാനവുമല്ല. മന്ത്രി പറഞ്ഞ പോലെ സെമി ഹൈ സ്പീഡ് ട്രയിനുമല്ല. ആ കാണുന്നത് വ്യാജ വേഗമാണ്

MORE IN INDIA
SHOW MORE