ആന്ധ്രയ്ക്ക് പ്രത്യേക പദവി; പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വേദിയായി ഉപവാസവേദി

naidu
SHARE

പ്രതിപക്ഷ കൂട്ടായ്മക്ക് വേദിയൊരുക്കി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഡൽഹിയിലെ ഏകദിന ഉപവാസം. ആന്ധ്രയിലെ ജനങ്ങളെയും സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിക്കുകയാണെന്നു  ചന്ദ്രബാബു നായിഡു പറഞ്ഞു.  ആന്ധ്രക്ക് നൽകേണ്ട പണം മോദി അംബാനിക്ക് നൽകിയെന്ന് സമരപന്തലിലെത്തിയ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിമർശിച്ചു.  മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സമരവേദിയിലെത്തിയതും ശ്രേദ്ധേയമായി 

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു  രാജ്യ തലസ്ഥാനത്ത് നടത്തുന്ന ഉപവാസം കേന്ദ്ര സർക്കാരിനെതിരായ ശക്തിപ്രകടനമായി മാറി. ആന്ധ്രയിലെത്തി പ്രധാനമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകാൻ ഡൽഹിയിലെ സത്യാഗ്രഹ പന്തൽ തന്നെ വേദിയാക്കി ചന്ദ്രബാബു നായിഡു. പോകുന്നിടത്തെല്ലാം കളവു പറയുന്ന മോദി ആന്ധ്രക്കുള്ള പണം അംബാനിക്ക് നൽകിയെന്ന്  സമരവേദിയിൽ  രാഹുൽ ഗാന്ധി 

ആന്ധ്രക്ക് പ്രത്യേക പദവി എന്ന ആവശ്യം പാർലമെന്റ് അംഗീകരിച്ചതാണെന്നും അതു നടപ്പാക്കുക എന്നതാണ് ജനാധിപത്യ മര്യാദ എന്ന് മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു.  ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാർട്ടി മുൻ അധ്യക്ഷൻ മുലായം സിംഗ് യാദവ്  ഉൾപ്പെടയുള്ള പ്രതിപക്ഷ നേതാക്കൾ സമരവേദിയിലെത്തി

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.