റോഡ് ഷോയിലൂടെ സജീവമാകാൻ പ്രിയങ്ക ഗാന്ധി; പ്രതീക്ഷയിൽ കോൺഗ്രസ്

priyanka-gandhi
കോൺ‌ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധി
SHARE

ലക്നൗവിലെ റോഡ് ഷോയിലൂടെ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. സംഘടന തലത്തിൽ പാർട്ടി തീർത്തും ദുർബലമായ സംസ്ഥാനത്ത് പ്രിയങ്കയുടെ വ്യക്തി പ്രഭാവം ചലനങ്ങളുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റ പ്രതീക്ഷ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പടിഞ്ഞാറൻ യുപി യുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും റോഡ് ഷോയിൽ പ്രിയങ്കയ്‌ക്കൊപ്പം അണിനിരക്കും.

പാർട്ടി തീർത്തും അപ്രസക്തമായ ഒരു മേഖലയുടെ ചുമതലയുമായാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്നൗവിൽ വിമാനമിറങ്ങുന്നത്. ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പൂരും ഉൾപ്പെടുന്നു. എസ് പി ബി എസ് പി ശക്തി കേന്ദ്രങ്ങൾ വേറെയും. ഗാന്ധി കുടുംബത്തിന്റെ സ്വന്തം അമേതിയും റായ് ബറേലിയും ഒഴിച്ചു നിർത്തിയാൽ ബാക്കി എല്ലായിടത്തും പാർട്ടിയുടെ സ്ഥിതി മോശം.  യുപിയിലെ പഴയ പ്രതാപം തിരികെ പിടിക്കാനാവുമോ പ്രിയങ്കയ്ക്ക് S0t സുഷ്മിതാ ദേവ് ,മഹിളാ കോൺഗ്രസ് അധ്യക്ഷ. രണ്ട് സീറ്റെന്നതിൽ നിന്ന് കോൺഗ്രസിന് അൽപമെങ്കിലും നില മെച്ചപ്പെടുത്തണമെങ്കിൽ അഖിലേഷ് യാദവ് കനിയണം. സഖ്യമില്ലെങ്കിലും സൗഹൃദ മൽസരമെങ്കിലും സമ്മതിപ്പിക്കേണ്ടത് അനിവാര്യം.

തങ്ങളെ നേരിടാൻ ഒരു ഗാന്ധി പോരാത്തതിനാലാണ് യുപിയിൽ രണ്ടാം ഗാന്ധിയെയും ഇറക്കുന്നതെന്ന പരിഹാസവുമായി ബിജെപിയും പ്രിയങ്കയ്ക്ക് പിന്നാലെയുണ്ട്. 

MORE IN INDIA
SHOW MORE