പട്നായിക്കിനെ ഒപ്പം കൂട്ടാൻ ബിജെപിയും കോണ്‍ഗ്രസും; ഒഡീഷ മഹാപ്രയത്നമാകുമോ?

odisha
SHARE

ഒഡീഷയില്‍ രണ്ടുപതിറ്റാണ്ടായി സീറ്റുനിലയില്‍ ശക്തരായിക്കൊണ്ടിരിക്കുന്ന ബിജെഡിയെ തകര്‍ക്കുക ഇത്തവണയും അത്ര എളുപ്പമല്ല. ലോക്സഭയില്‍ സമദൂരക്കാരനായ ബിജെ‍ഡി നേതാവ് നവീന്‍ പട്നായിക്കിന്‍ ഒപ്പം നിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും.

കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പാണ് ഒഡീഷ പൂര്‍ണമായും ബിജെഡിയുടേതായത്. ആകെയുള്ള 21 സീറ്റില്‍ ഇരുപതിലും ജയം. ഒരു സീറ്റില്‍ ബിജെപിയും. ക്രിസ്ത്യന്‍ വിരുദ്ധ വര്‍ഗീയകലാപങ്ങളെ തുടര്‍ന്ന് 2007ലാണ് നവീന്‍ പട്നായിക് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പക്കുന്നത്.  കഴിഞ്ഞ ലോക്സഭയില്‍ ആരുമായും കൂട്ടുകൂടിയില്ല. ഇരുമുന്നണികളുമായും തുല്യ അകലംസൂക്ഷിക്കുന്ന നവീന്‍ പ്രതിപക്ഷ ഐക്യസഖ്യമായ മഹാഗത്ബന്ധനിലും പങ്കാളിയല്ല. 

2009 ലെ ലോക്സഭാ  തിരഞ്ഞെടുപ്പിലാണ് ബിജെഡിക്ക് ഒറ്റയ്ക്ക് ശക്തിയാര്‍ജിക്കുന്നത്. 2009 ലെ ലോക്സഭാ  തിരഞ്ഞെടുപ്പില്‍ ആകെയുള്ള 21 സീറ്റില്‍ 14 എണ്ണം ബിജെഡി സ്വന്തമാക്കി. നിയമസഭയിലെ 147 സീറ്റില്‍ 103 എണ്ണവും സ്വന്തമാക്കി. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മിന്നുന്ന ജയം. ആരെയുള്ള 21 സീറ്റില്‍ ഇരുപതും ബിജെഡിക്ക്. നിയമസഭയിലെ 103,  117 ആയി. രണ്ടുപതിറ്റാണ്ട് ഭരിച്ചിട്ടും നവീനെതിരെ ഒഡീഷയില്‍ ഇന്നും കാര്യമായ ഭരണവിരുദ്ധവികാരമില്ല.നോട്ട് നിരോധനത്തെ അനൂകൂലിച്ച നവീന് പട്നായിക് ‍, ഇക്കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയില്‍ സിബിഐക്കെതിരെ മമത നടത്തിയ സമരത്തിനും പിന്തുണ അറിയിച്ചിരുന്നു. സിബിഐ നടപടിയിലുള്ള അതൃപ്തിമാത്രമാണ് തന്‍റെ നിലപാടിനു പിന്നിലെന്നും അതില്‍ രാഷ്ട്രീയം കാണരുതെന്നും പിന്നീട് വിശദീകരിക്കുകയും ചെയ്തു. 

2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍   കോണ്‍ഗ്രസിന്‍റെ സമ്പാദ്യം ആറുസീറ്റായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംപൂജ്യരായി. നിയമസഭയില്‍ കോണ്‍ഗ്രസിന് പത്തും ബിജെപിക്ക് ആറും അംഗങ്ങളാണ് നിലവിലുള്ളത്. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി ബിജെപി കടന്നുവരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധി രണ്ടുമാസത്തിനിടയില്‍ രണ്ടുതവണ ഒഡീഷയിലെത്തിക്കഴിഞ്ഞു. അമിത് ഷാ ഫെബ്രുവരി 11 ന് സംസ്ഥാനത്തെത്തും. 

MORE IN INDIA
SHOW MORE