ട്രോളിക്കൊന്ന് കോണ്‍ഗ്രസും ബിജെപിയും; ‘ആസാദി’ വിഡിയോ വൈറല്‍

modi-rahul-bjp-congress
SHARE

സമൂഹമാധ്യമങ്ങളിലൂടെയാണ്  ബിജെപിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് പോരിന് കിക്കോഫ് ചെയ്തിരിക്കുന്നത്. ഈമാസം റിലീസാകാനിരിക്കുന്ന രണ്‍വീര്‍ സിങ്ങിന്റെ ‘ഗള്ളി ബോയ്’എന്ന സിനിമയിലെ ഗാനത്തിന്റെ പാരഡിയാണ് ബിജെപിയും കോണ്‍ഗ്രസും ബോലോ ആസാദിയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടമാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നത്. റാപ് മ്യൂസിക്കിന്റെ ചടുലതാളത്തിലുള്ള പാരഡിഗാനത്തിലൂടെ യുവാക്കളെ ആകര്‍ഷിക്കുകയാണ് ഇരുപാര്‍ട്ടികളുടെയും ലക്ഷ്യം. ഒപ്പം സമൂഹമാധ്യമങ്ങളിലൂടെയുള്ള പോരില്‍ ആരാണ് മുന്നിലെന്ന വീറും വാശിയും ഓരോ പോസ്റ്റിലും കാണാം.

കോണ്‍ഗ്രസില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന അര്‍ഥത്തില്‍ ‘കോണ്‍ഗ്രസ് സേ ആസാദി’ എന്നുതുടങ്ങുന്ന വിഡിയോ ഗാനത്തിലൂടെ കോമണ്‍വെല്‍ത്ത് അഴിമതിയും ടു.ജി.കേസും റോബര്‍ട്ട് വാധ്രയുടെ ഭൂമി ഇടപാടും കുടുംബവാഴ്ചയും എല്ലാം ബിജെപി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വന്‍ഹിറ്റായിക്കഴിഞ്ഞു. 

ഇതിനു മറുപടിയായി യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയുടെ പ്രശസ്തമായ ‘‘ക്ലാപ് ബാക്’ ജിഫ് കോണ്‍ഗ്രസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമത്തിലെ പോരില്‍ ഒട്ടും പിന്നോട്ടല്ലെന്ന് തെളിയിച്ചുകൊണ്ട് കോണ്‍ഗ്രസും വിഡിയോ ആല്‍ബവുമായി രംഗത്തെത്തി. ആസാദി എന്നപേരിലാണ് വിഡിയോ ആല്‍ബം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഭയത്തില്‍ നിന്ന് സ്വാതന്ത്യം’ എന്നതാണ് കോണ്‍ഗ്രസിന്റെ ക്യാപ്ഷന്‍.

റഫാല്‍ ഇടപാട് അഴിമതിയും വന്‍കിട കോര്‍പറേറ്റുകളുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധവും ജിഎസ്ടിയും നോട്ട് നിരോധനവും എല്ലാം ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കുന്നു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരും സമൂഹമാധ്യമത്തിലെ പോരില്‍ ചേര്‍ന്നതോടെ വീഡിയോ വന്‍ഹിറ്റാവുകയാണ്.

MORE IN INDIA
SHOW MORE