കാർഷികമേഖലക്ക് ഊന്നൽ; കൈനിറയെ പദ്ധതികളുമായി കുമാരസ്വാമിയുടെ ബജറ്റ്

karnataka-budget-08
SHARE

കാര്‍ഷികമേഖലയ്ക്കും വികസനത്തിനും പ്രാധാന്യം നല്‍കി കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ്. വിദ്യാഭ്യാസ -ആരോഗ്യമേഖലകളിലും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി കുമാരസ്വാമി ബജറ്റവതരിപ്പിച്ചത്. 1.2ലക്ഷംകോടിരൂപയാണ് നഗരവികസത്തിനായി വകയിരുത്തിയിരിക്കുന്നത്. എസ് സി എസ്ടി വിഭാഗത്തിനായി 29000 കോടിരൂപയും മാറ്റിവച്ചിട്ടുണ്ട്.

വടക്കന്‍ കര്‍ണാടകയ്ക്കും തെക്കന്‍കര്‍ണാടകയ്ക്കും കൈനിറയെ പദ്ധതികള്‍ ഒരുക്കിയാണ് ഇത്തവണത്തെ ബജറ്റ് . ബെംഗളൂരു നഗരത്തില്‍ അടിസ്ഥാനസൗകര്യവികസനങ്ങള്‍ക്കടക്കം 1.2ലക്ഷം കോടിരൂപയാണ് മാറ്റിവച്ചിരിക്കുന്നത്. നഗരത്തെ ആധുനികവല്‍ക്കരിക്കുന്നതിനായി 8015 കോടിരൂപ. നഗരംനേരിടുന്ന ജലമാലിന്യപ്രശനങ്ങള്‍ക്ക് പരിഹാരമായി, തടാകങ്ങള്‍ നവീകരിക്കാന്‍ 1600 കോടിയും മലിനീകരണ നിയന്ത്രണത്തിന് 9 കോടിയും  കാലാവസ്ഥ വ്യതിയാനം പഠിക്കാനായി 2000കോടിരൂപയും മാറ്റിവച്ചിട്ടുണ്ട്. റോഡ് വികസനത്തിനും പ്രത്യേക ഉൗന്നല്‍ നൽകിയിട്ടുണ്ട്. നഗരപരിധിയില്‍, സ്കൈവാക്കുകള്‍ അടിപ്പാതകള്‍ എന്നിവ കൂടുതലായി നിര്‍മിക്കും. 

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് 10 കേന്ദ്രങ്ങളും പുതുതായി ആരംഭിക്കും. വിദ്യാഭ്യാസമേഖലയിലും കൂടുതല്‍ തുക ചിലവഴിക്കാന്‍ തീരുമാനമായി. ഗവണ്‍മെന്‍റ് കോളജുകളില്‍ അടിസ്ഥാനസൗകര്യവികസനത്തിന് 1200 കോടിരൂപ മാറ്റിവച്ചിട്ടുണ്ട്. പുതുതായി 1500 സ്കൂളുകളും ആരംഭിക്കും. കാര്‍ഷികമേഖലയ്ക്ക് കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കും. പാല്‍ സംഭരണത്തിന് അടിസ്ഥാനവില 5ല്‍ നിന്ന് 6രൂപയാക്കി ഉയര്‍ത്തി. ഇസ്രായേല്‍ മാതൃകയിലുള്ള ജലസേചന പ്രവര്‍ത്തനങ്ങള്‍ക്ക്  145 കോടി മാറ്റിവച്ചിട്ടുണ്ട്. ബിയറിന് മാത്രമാണ് എക്സൈസ് തീരുവ ഉയര്‍ത്തി. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.