ബിജെപി കരുനീക്കം; കർണാടകയില്‍ എംഎൽഎമാരെ ‘കാണാനില്ല’

Karnataka Assembly
SHARE

കർണാടക നിയമസഭാ ബജറ്റ് സമ്മേളനത്തിൽ നിന്നു വിട്ടു നിന്ന് ഭരണപക്ഷത്തെ 10 എംഎൽഎമാർ. കോൺഗ്രസ് – ജനതാദൾ (എസ്) സർക്കാരിനെതിരെയുള്ള കരുനീക്കം ശക്തമാക്കി ബിജെപി. എംഎൽഎമാരുടെ പിന്തുണയില്ലാത്ത  സർക്കാരിനെ അംഗീകരിക്കില്ലെന്നു മുദ്രാവാക്യം ഉയർത്തി ബിജെപി നടുത്തളത്തിലിറങ്ങിയതിനെ തുടർന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെട്ടു

കോൺഗ്രസിൽ നിന്ന് ഏഴും ദളിൽ നിന്ന് ഒരാളും സഭയിലെത്താതിരുന്നതിനു പുറമെ, സഖ്യസർക്കാരിനുള്ളപിന്തുണ പിൻവലിച്ചു നേരത്തെ കത്ത് നൽകിയ സ്വതന്ത്രനും കർണാടക പ്രജ്ഞാവന്ത പാർട്ടി അംഗവും ഹാജരായില്ല

മുഖ്യമന്ത്രി കുമാരസ്വാമി നാളെ അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കാനുള്ള അംഗബലം സർക്കാരിന് ഇല്ലാതെവന്നാൽ, ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടേക്കാം. ഈ പ്രതിസന്ധി മുൻകൂട്ടിക്കണ്ട് കോൺഗ്രസ് നാളെ നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ  കൂറുമാറ്റ നിരോധന നിയമപ്രകാരം കർശന നടപടിയെടുക്കുമെന്ന അന്ത്യശാസനവും നൽകി. 

കോൺഗ്രസിൽ നിന്ന് രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ 4 വിമതരും എംഎൽഎയെ മർദിച്ച കേസിൽ ഒളിവിൽ പോയ ജെ.എൻ.ഗണേഷുമാണ് എത്താത്തത്. മറ്റു രണ്ടു പേർ വ്യക്തിപരമായ കാരണങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളിൽ എത്തുമെന്നും കോൺഗ്രസ് പറയുന്നു. പിന്തുണ പിൻവലിച്ചുള്ള കത്തിൽ തുടർനടപടികളാകാത്തതിനാൽ സ്വതന്ത്രനെയും കെപിജെപി അംഗത്തെയും ഇപ്പോഴും ഭരണപക്ഷത്താണു കണക്കാക്കുന്നത്.

MORE IN INDIA
SHOW MORE