19 കാരി യുവതിയെ ബലാത്സംഗം ചെയ്തു; അറസ്റ്റ്; 'ഇന്ത്യയിൽ ആദ്യം'

iamge-for-representation
SHARE

യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തി കൗമാരക്കാരിയെ അറസ്റ്റ് ചെയ്തു. സെക്ഷന്‍ 377 ഭേഗഗതി ചെയ്ത ശേഷം രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ആദ്യ കേസും അറസ്റ്റുമാണിത്. ഡൽഹിയിൽ താമസിക്കുന്ന 25 കാരിയാണ് കൗമാരക്കാരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. അരയിലെ ബെൽറ്റിൽ ഘടിപ്പിച്ച കൃതിമ ജനനേന്ദ്രിയത്തിന്റെ സഹായത്തോടെയാണ് 19 കാരി യുവതിയെ ബലാത്സംഗം ചെയ്തത്. 

കഴിഞ്ഞ സെപ്തംബറിലാണ് ഈ കേസ് പൊതുജന ശ്രദ്ധയാകർഷിച്ചത് 19 കാരിക്കെതിരെ ബലാത്സംഗത്തിന് യുവതി പരാതി നൽകിയെങ്കിലും ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ സാധിക്കില്ലെന്നും കേസെടുക്കാൻ സാധിക്കില്ലെന്നുമായിരുന്നു സീമാപുരി പൊലീസിന്റെ നിലപാട്. പ്രതി തന്നെ നിരന്തരം ലൈംഗികാതിക്രമത്തിനും കയ്യേറ്റത്തിനും ഇരയാക്കുന്നതായി പരാതിക്കാരി ബോധിപ്പിച്ചുവെങ്കിലും കേസെടുത്തിരുന്നില്ല. 

ബലാത്സംഗത്തിനിരയായ 25 കാരിയുടെ വസ്ത്രവ്യാപാര ബിസിനസിൽ പങ്കാളികളായിരുന്നു രാഹുൽ, രോഹിത്, എന്നി യുവാക്കൾ ഇവരാണ് ആദ്യം യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. പിന്നീട് ഇവരുടെ സഹായത്തോടെയാണ് യുവതിയെ കട്ടിലിൽ കെട്ടിയിട്ട് 19 കാരി ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികൾ മൂന്നുപേരും തീഹാർ ജയിലിലാണ്. 

കഴിഞ്ഞ വര്‍ഷം സ്വവര്‍ഗ ലൈംഗികത ക്രമിനില്‍ കുറ്റകൃത്യമല്ലെന്ന് 377ാം വകുപ്പിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് ഭേഗഗതി ചെയ്തിരുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.