മരിക്കുന്നതിനു തൊട്ടു മുൻപ് യുവാവുമായി ചാറ്റിങ്; നടിയുടെ ആത്മഹത്യയിൽ ദുരൂഹത

naga-jnhansi
SHARE

പവിത്ര ബന്ധൻ എന്ന തെലുങ്ക് സീരിയലിലൂടെ പ്രശസ്തയാകുകയും നിരവധി തെലുങ്ക് സിനിമകളിൽ അഭിനയിക്കുകയും െചയ്ത പ്രശസ്ത താരം നാഗ ജാൻസി(21) ഹൈദരാബാദിലെ ശ്രീനഗർ കോളനിയിലെ വസതിയിൽ തൂങ്ങിമരിച്ചു. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. മരണകാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും എന്നാൽ പ്രണയപരാജയമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന തെളിവുകൾ പുറത്തു വന്നുവെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ജാൻസി മരിക്കുന്നതിനു മുൻപ് ഒരു യുവാവുമായി ചാറ്റ് ചെയ്തിരുന്നതായും ആറു മാസത്തോളമായി യുവാവുമായി അടുപ്പമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ജാൻസിയുടെ കോൾ വിവരങ്ങളും ചാറ്റുമെല്ലാം പൊലീസ് അന്വേഷണത്തിനു വിധേയമാക്കി. അടുത്ത ബന്ധത്തിലുളള യുവാവുമായി നടി ഏറെക്കാലം പ്രണയത്തിലായിരുന്നതായും ഇൗ ബന്ധത്തോട് കുടുംബാഗംങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു. ഈ ബന്ധത്തെ ചൊല്ലി നടിയും കുടുംബാംഗങ്ങളും നിരന്തരം വഴക്കിടാറുണ്ടെന്നാണ് വിവരം. 

ജാൻസിയെ തേടി ഫ്ലാറ്റിലെത്തിയ ദുർഗ പ്രസാദ് ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാതെയായപ്പോൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ‌െത്തി വാതിൽ പൊളിച്ചപ്പോഴാണ് നടിയെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.