അണ്ണാ‌ഹസാരെക്ക് പിന്തുണയുമായി ശിവസേന

PTI7_26_2015_000058A
SHARE

മഹാരാഷ്ട്രയിൽ അണ്ണാ‌ഹസാരെ നടത്തുന്ന നിരാഹാരസമരത്തിന് ശിവസേനയുടെ പിന്തുണ. അടിയന്തരനടപടി ഉണ്ടായില്ലെങ്കിൽ സമരം തെരുവിലേക്ക് വ്യാപിപ്പിക്കണമെന്നും, അതിനെ ശിവസേന പിന്തുണയ്ക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. സമരത്തിന് ആശംസയറിയിച്ച് പ്രധാനമന്ത്രി കത്തയച്ചത് തന്നെ പരിഹസിക്കലാണെന്നും താന്‍ മരിച്ചാല്‍ ഉത്തരവാദി മോദി ആയിരിക്കുമെന്നും അണ്ണാഹസാരെ പ്രതികരിച്ചു.   

ലോക്പാൽ-ലോകായുക്ത നിയമനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അണ്ണാഹസാരെയുടെ നിരാഹാരസമരം ആറാംദിവസത്തിലേക്ക് കടക്കവെയാണ്, കൂടുതല്‍ രാഷ്ട്രീയപിന്തണയും സമരത്തിന് ലഭിക്കുന്നത്. സമരത്തെ ഗൗരവമായി കാണണമെന്നും മഹാരാഷ്ട്രസർക്കാരും കേന്ദ്രവും ഉടൻഇടപെടണമെന്നും ശിവസേനഅധ്യക്ഷൻ ഉദ്ദവ്താക്കറെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, സമരം തെരുവിലേക്ക് വ്യാപിപ്പിക്കണമെന്നും അതിനെ സേനപിന്തുണയ്ക്കുമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ വ്യക്തമാക്കി. 

ഇതിനിടെ, ആവശ്യങ്ങൾ ഉന്നയിച്ച് അണ്ണാഹസാരെ അയച്ചകത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ലാഘവത്തോടെ പ്രതികരിച്ചെന്ന ആരോപണവുംശക്തമായി. മറുപടിയായി ഹസാരെയ്ക്ക് ലഭിച്ചകത്തിൽ, പ്രധാനമന്ത്രിയുടെ ആശംസയാണ് അറിയിച്ചിട്ടുള്ളത്. ഇത് തൻറെ സമരത്തെ പരിഹസിക്കലാണെന്ന് ഹസാരെപറഞ്ഞു.

കാർഷികവിഷയങ്ങളും സമരത്തിനാധാരമായതിനാൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകസംഘടനാ പ്രതിനിധികളും, സ്കൂൾ, കോളജ് വിദ്യാർഥികളും, റാളെഗൺസിദ്ധിയിലെ സമരപന്തലിലെത്തിമടങ്ങുന്നുണ്ട്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.