ആ വൈറൽ ചിത്രം ഫോട്ടോഷോപ്പ്; വിമർശിച്ച് അമിതാഭ് ബച്ചൻ; ചര്‍ച്ച

big-b
SHARE

നിങ്ങളുടെ സന്തോഷത്തിൻറെ താക്കോൽ നിങ്ങളുടെ കയ്യിലാണ് എന്ന ആശയം പങ്കുവെച്ചുകൊണ്ട് ദിവസങ്ങളായി നവമാധ്യമങ്ങളില്‍ ഈ ചിത്രങ്ങൾ പ്രചരിക്കുകയാണ്. ബോളിവുഡ് താരങ്ങളടക്കം പല പ്രമുഖരും ചിത്രം പങ്കുവെച്ചു. ചെരുപ്പ് മൊബൈൽ ഫോണാക്കി സൈൽഫിയെടുക്കുന്ന കുട്ടികളുടെ ചിത്രമാണിത്. ആ മുഖങ്ങളിലെ നിഷ്കളങ്കതയും പലരും ചർച്ച ചെയ്തു. 

എന്നാല്‍ ഈ ചിത്രത്തിൻറെ സത്യസന്ധതയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ഇത് ഫോട്ടോഷോപ്പ് ഇമേജാണെന്നാണ് വിമർശനം. ബോളിവുഡ് താരം അമിതാഭ് ബച്ചനും ഇതേ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തി. 

''ഏറെ ബഹുമാത്തോടെയും ക്ഷമ ചോദിച്ചുകൊണ്ടും ഞാൻ പറയട്ടെ, ഇത് ഫോട്ടോഷോപ്പ് ചെയ്ത് ചിത്രമാണെന്നാണ് എനിക്കു തോന്നുന്നത്.ആ ചെരിപ്പു പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈയും മറ്റു ശരീരഭാഗങ്ങളും തമ്മിൽ യോജിക്കുന്നതേ ഇല്ല. മറ്റേ കൈയും ഒരുപോലെയല്ല'', ബിഗ് ബി ട്വീറ്റ് ചെയ്തു. 

ബിഗ് ബിയുടെ ട്വീറ്റിന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തി. ചിത്രം യാഥാർത്ഥമാണെന്നും എഡിറ്റ് ചെയ്തതല്ലെന്നുമാണ് ഇവരുടെ വാദം. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.