സുമലതക്ക് എല്ലാ അർഹതയുമുണ്ടെന്ന് കോണ്‍ഗ്രസ്; അവസരം മുതലാക്കാൻ ബിജെപിയും; പോര്?

sumalatha
SHARE

രാഷ്ട്രീയപ്രവേശനത്തിന് താത്പര്യമുണ്ടെന്ന സുമലതയുടെ വെളിപ്പെടുത്തലോടെ കർണാടയിൽ വീണ്ടും ചർച്ചച്ചൂട്. കോൺഗ്രസിലെ ‍െജഡിഎസ് വിരുദ്ധചേരി സുമതലക്കൊപ്പമാണെന്നാണ് സൂചന. മാണ്ഡ്യയിൽ മത്സരിക്കാൻ സുമലതയ്ക്ക് എല്ലാ അർഹതയുമുണ്ടെന്നാണ് കെപിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടറാവു പറഞ്ഞത്. എന്നാൽ സുമലത ജെഡിഎസ് അംഗമല്ലെന്നും മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രതികരണം. മാണ്ഡ്യ ജനതാദൾ എസിന്റെ ശക്തികേന്ദ്രമാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

സുമലത മത്സരിച്ചാൽ പിന്തുണക്കുമെന്ന് ബി ജെ പിയും വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ മാണ്ഡ്യ സീറ്റിനെച്ചൊല്ലി ചര്‍ച്ചച്ചൂട് കൊഴുക്കുകയാണ്. 

നിലവിൽ ജെ ഡി എസിന്‍റെ സിറ്റിങ്ങ് സീറ്റാണ് മാണ്ഡ്യ. 1980 ന് ശേഷം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ തവണ എം പി ആയത് അന്തരിച്ച കോൺഗ്രസ് നേതാവും സുമതലയുടെ ഭര്‍ത്താവുമായ അംബരീഷാണ്. മാണ്ഡ്യയുടെ പുത്രനെന്നാണ് അദ്ദേഹത്തെ അണികൾ വിളിക്കുന്നതു തന്നെ.  അംബരീഷിന്‍റെ വീടിന് മുന്നിൽ കഴിഞ്ഞ ദിവസം തടിച്ചു കൂടിയ ആരാധകർ സുമലത മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രവേശനം ഉണ്ടെങ്കിൽ അത് മാണ്ഡ്യയിൽ നിന്നു മാത്രമായിരിക്കുമെന്നാണ് സുമതല അറിയിച്ചത്. 

സുമതല അറിയപ്പെടുന്ന നടിയാണ്. മാണ്ഡ്യ ജെഡിഎസിനു നൽകിയത് അതവരുടെ സിറ്റിങ്ങ് സീറ്റായതു കൊണ്ടാണ്. ഇത്തവണത്തെ കാര്യം ചർച്ചയിലൂടെ തീരുമനാക്കുമെന്നും ദിനേഷ് ഗുണ്ടറാവു പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ചപ്പോളാണ് കോൺഗ്രസ് മാണ്ഡ്യ സീറ്റ് ജെ ഡി എസിന് വിട്ടുനൽകിയത്. 

സുമലതയുടെ രാഷ്്ട്രീയ പ്രവേശന സൂചനകൾ പുറത്തു വന്നതിനു പിന്നാലെ മാണ്ഡ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. 

MORE IN INDIA
SHOW MORE