പൊടിക്കൈകൾ മെനഞ്ഞ് കേന്ദ്രസർക്കാർ; പ്രതീക്ഷകളുമായി ഇടക്കാല ബജറ്റ്

budget -election
SHARE

ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇടത്തരക്കാരെ ഒപ്പം നിര്‍ത്താനുള്ള പൊടിക്കൈകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദായ നികുതി പരിധി ഉയര്‍ത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിലെ ആദായനികുതി പരിധിയായ രണ്ടരലക്ഷം രൂപ ഇരട്ടിയാക്കുമെന്നാണ് സൂചന. 

ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കായ ഇടത്തരക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്ന് പ്രധാനമന്ത്രിതന്നെ സൂചിപ്പിച്ചുക്കഴിഞ്ഞു. 

ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ് ആദായനികുതി പരിധിയുടെ വര്‍ധന. നോട്ടുനിരോധനം ഉള്‍പ്പടെയുള്ള നടപടികള്‍മൂലം ബിജെപിയോട് ഇടഞ്ഞുനില്‍ക്കുന്ന മധ്യവര്‍ഗവോട്ടുകള്‍ ഇതിലൂടെ തിരിച്ചെത്തിക്കാനാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. പക്ഷെ പൂര്‍ണബജറ്റല്ലാത്തതിനാല്‍ ഇതിന് സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ രണ്ടരലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ നികുതി അടയ്‌ക്കേണ്ടതില്ല. രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനവും, അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെയുള്ളവര്‍ക്ക് 20 ശതമാനവും, 10 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണ് നികുതി.

MORE IN INDIA
SHOW MORE