ബിജെപി മുൻപേ പറന്നു; കോൺഗ്രസിന് കോപ്റ്റർ കിട്ടാനില്ല !

helicopter24-1
File Photo
SHARE

പ്രചാരണ വേദികളിലേക്ക് ‘പറന്നെത്താനുള്ള’ കോൺഗ്രസിന്റെ മോഹങ്ങൾക്കു തിരിച്ചടി. ഹെലികോപ്റ്ററും വിമാനങ്ങളുമെല്ലാം ബിജെപി നേരത്തേ ബുക്ക് ചെയ്തു കഴിഞ്ഞു. കോൺഗ്രസിന് ഹെലികോപ്റ്റർ കിട്ടാനില്ലെന്നു പാർട്ടി വക്താവ് ആനന്ദ് ശർമ പറഞ്ഞു

പ്രചാരണത്തിനും പരസ്യത്തിനുമായി 4000 കോടി രൂപ ബിജെപി ഇതിനോടകം ചെലവിട്ടതായി ആനന്ദ് ശർമ ആരോപിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ ഉപയോഗിച്ചാണു സർക്കാർ പരസ്യത്തിനായി പണം ചെലവിടുന്നത്. എന്നാൽ രാജ്യത്തെ ജനങ്ങളുടെ പിന്തുണയും സ്നേഹവും കൊണ്ടു കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തും – ശർമ പറഞ്ഞു

കോൺഗ്രസിന്റെ പ്രചാരണ കമ്മിറ്റിയുടെ ചുമതല ആനന്ദ് ശർമയ്ക്കാണ്. ഫെബ്രുവരി ഇരുപതോടെ പ്രചാരണ പരിപാടികൾക്കു തുടക്കമിടാനാണു കോൺഗ്രസ് ഉദ്ദേശിക്കുന്നത്. പരമ്പരാഗത രീതികൾക്കൊപ്പം സമൂഹമാധ്യമങ്ങൾക്കും ഊന്നൽ നൽകും. മോദി സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളെക്കുറിച്ചു പ്രത്യേക സമൂഹമാധ്യമ പ്രചാരണം നടത്തും

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.