'തൂങ്ങി മരിച്ച' പിതാവിന്റെ മരണം നാലുവയസുകാരി ഉണർന്നപ്പോൾ കൊലപാതകം; ഞെട്ടൽ

crime-representative-image
SHARE

ആത്മഹത്യയെന്ന് കരുതി ബന്ധുക്കൾ സംസ്ക്കരിക്കാൻ തയ്യാറെടുത്ത മൃതദേഹം മകൾ ഉണർന്നെഴുന്നേറ്റപ്പോൾ കൊലപാതകമായി മാറി. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലാണ് രാജ്യം നടുങ്ങിയ വെളിപ്പെടുത്തൽ. പിതാവിന്റെ െകാലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടി വന്ന നാലു വയസുകാരിയുടെ വെളിപ്പെടുത്തലാണ് ആത്മഹത്യ കൊലപാതമാക്കി മാറ്റിയത്.

ബുലന്ദ്ഷഹറില്‍ ഇലക്ട്രീഷ്യന്‍ ജോലി ചെയ്തു വന്നിരുന്ന സന്തോഷ് രാഘവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്തോഷ് രാഘവിന്റെ ഭാര്യ മമതയാണ് സെക്ടര്‍ 93 ലെ തങ്ങളുടെ വീട്ടിലെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ സന്തോഷിനെ കണ്ടത്. പിറ്റേന്നു രാവിലെ സംസ്ക്കാരത്തിനായി ബന്ധുക്കൾ സന്തോഷ് രാഘവിന്റെ മൃതദേഹം എടുത്തു കൊണ്ടു പോയതിനു ശേഷമായിരുന്നു നാലു വയസ് മാത്രം പ്രായമുളള മകൾ ഉറക്കത്തിൽ നിന്ന് ഉണർന്നത്.

പിതാവിന്റെ കൊലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടി വന്ന കുഞ്ഞ് സന്തോഷിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേർ അച്ഛനെ മർദ്ദിക്കുന്നത് കണ്ട് ഭയന്ന് മുറിക്കുളളിൽ ഒളിച്ചിരിക്കുകയായിരുന്നു. നാലു വയസ്സുകാരിയായ മകളും മകനുമുള്ള സന്തോഷിനെ തേടി രണ്ടു പുരുഷന്മാര്‍ എത്തിയെന്നും ഇവര്‍ വീട്ടിലെത്തി മദ്യം കുടിപ്പിച്ച ശേഷം മര്‍ദ്ദിച്ചെന്നും കുട്ടി ബന്ധുക്കളോട് പറയുകയായിരുന്നു. പിതാവിനെ മർദ്ദിക്കുന്നത് കണ്ട കുട്ടി മുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പിന്നീട് ഉറങ്ങിപ്പോകുകയായിരുന്നു. 

പെൺകുട്ടി പിതാവിന്റെ പിതൃസഹോദരിയോടാണ് വെളിപ്പെടുത്തൽ നടത്തിയത്. അച്ഛന്‍ മരിച്ചുപോയത് കണ്ടതിന്റെ ഞെട്ടലിലാണ് കുട്ടി ഉറങ്ങുന്നതെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്. മർദ്ദിച്ച രണ്ടു പേരിൽ ഒരാൾ ആരോഗ്യമുളളയാളും മറ്റേയാൾ മെലിഞ്ഞ ശരീരപ്രകൃതിയിൽ ഉളളയാളും ആയിരുന്നുവെന്നും കുഞ്ഞ് പറയുന്നു. കുഞ്ഞിന്റെ വെളിപ്പെടുത്തലോടെ ബന്ധുക്കൾ പൊലീസിനെ വിളിച്ച വരുത്തി. പൊലീസെത്തി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി അയച്ചു. സന്തോഷ് മരിക്കുന്നതിനു മുൻപ് സന്തോഷിനെ തേടി രണ്ടു പേർ വീട്ടിലെത്തിയതായി അയൽവാസികൾ മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.