‘വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി; മുണ്ടെ കൊല്ലപ്പെട്ടു’; ബിജെപിയെ കുലുക്കി വെളിപ്പെടുത്തല്‍

gopinath-munde
SHARE

മറ്റൊരു തിരഞ്ഞെടുപ്പിനരികെ ബിജെപിക്ക് കനത്ത പ്രഹരം. ഇന്ത്യയിലെ കഴിഞ്ഞ 5 വര്‍ഷത്തിനിടെയുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്ന് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ പറയുമ്പോള്‍ ഇപ്പോള്‍ ഏതായാലും അടി പതറുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനും ഒപ്പം ബിെജപി എന്ന പാര്‍ട്ടിക്കും തന്നെയാണ്. 2014ല്‍ ബിജെപി കേവലഭൂരിപക്ഷം നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം ഹാക്ക് ചെയ്തിരുന്നുവെന്നതാണ് ആദ്യ വെളിപ്പെടുത്തല്‍. 

ഒപ്പം ബിജെപി വന്‍ വിജയം നേടിയ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഭേദപ്പട്ട വിജയെ നേടിയ ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും തിരിമറി നടത്തിയെന്നും ഈ ഹാക്കര്‍ തുറന്നുപറയുന്നു. വോട്ടിങ് യന്ത്രത്തില്‍ എങ്ങനെയാണ് കൃത്രിമത്വം നടന്നതെന്ന് തല്‍സമയം കാണിച്ചാണ് വെളിപ്പെടുത്തലെന്നത് ഇതിന്റെ ഗൗരവം പതിന്‍മടങ്ങ് ഏറ്റുന്നു. 

ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് വിവരങ്ങള്‍ അറിയാമായിരുന്നുവെന്നും  ഇത് അറിയാവുന്നത് കൊണ്ടാണ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഹാക്കര്‍ പറയുന്നു. ദൂരൂഹത ഏറെയുള്ള അപകടത്തിലായിരുന്നു മുണ്ടെയുടെ മരണം. ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിര്‍ത്തിയതിനാലാണ് ആംആദ്മി പാര്‍ട്ടി ജയിച്ചതെന്നും ഹാക്കര്‍ പറയുന്നു. 

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാന്‍ പല പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്നും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തന്നെ സമീപിച്ചിരുന്നുവെന്നും ഷൂജെ വെളിപ്പെടുത്തി. 

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ എങ്ങനെ ഹാക്ക് ചെയ്യപ്പെടാമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഈ മാധ്യമ കൂട്ടായ്മയുടെ ലക്ഷ്യം. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ്ങ് മെഷിനുകളുടെ നിര്‍മാണത്തില്‍ പങ്കാളിയായ വിദഗ്ധന്‍ എന്നാണ് സംഘാടകരുടെ അവകാഴവാദം. പറയുന്നത്. 

ഇന്ത്യയില്‍ സമീപകാലത്ത് ശക്തിയാര്‍ജ്ജിച്ച ആരോപണത്തിനാണ് ഇതോടെ സാധൂകരണമാകുന്നത്. ഈയടുത്ത വര്‍ഷങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്. വോട്ടിങ്ങ് മെഷിനുകള്‍ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെഷിനുകള്‍ക്ക് കാവലിരുന്നിരുന്ന അനുഭവം പോലുമുണ്ടായി. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ഈയടുത്തും ആവശ്യം ഉന്നയിച്ചിരുന്നു.

MORE IN INDIA
SHOW MORE